മനുഷ്യന്റെ മറ്റൊരു ബന്ധുകൂടി ലോകത്തോട് വിട പറയാന്‍ ഒരുങ്ങുന്നു

കിഴക്കന്‍ ഗൊറില്ല വിഭാഗത്തില്‍ പെടുന്ന ആണ്‍ ഗൊറില്ല, കഹൂസിയില്‍ നിന്നുമുള്ള കാഴ്ച

കിഴക്കന്‍ ഗൊറില്ല വിഭാഗത്തില്‍ പെടുന്ന ആണ്‍ ഗൊറില്ല, കഹൂസിയില്‍ നിന്നുമുള്ള കാഴ്ച

ഹവായ്: ലോകത്ത് ജീവിച്ചിരിപ്പുള്ള ഏറ്റവും വലിയ പ്രൈമേറ്റും മനുഷ്യന്റെ അടുത്ത ബന്ധുവുമായ ഭീമന്‍ ആള്‍ക്കുരങ്ങുകള്‍ ഗുരുതരമായ വംശനാശ ഭീക്ഷണി നേരുടുന്നതായി റിപ്പോര്‍ട്ട്. ഹവായില്‍ ചേര്‍ന്ന വേള്‍ഡ് കണ്‍സെര്‍വേഷന്‍ കോണ്‍ഗ്രസ്സാണ് വാര്‍ത്ത ലോകത്തെ അറിയിച്ചത്.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സമിതി തയ്യാറാക്കിയ റെഡ് ലിസ്സ് പ്രകാരം അപൂര്‍വ്വ വിഭാഗമായ കിഴക്കന്‍ ഗൊറില്ലകള്‍ വംശനാശ ഭീക്ഷണി നേരിടുന്നുണ്ട്. ഇരുപത്തിനാലായിരം സ്പീഷിസുകളാണ് ഗുരുതരമായ വംശനാശ ഭീക്ഷണി നേരിടുന്നവയുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കുന്ന റെഡ് ലിസ്റ്റില്‍ ഉള്ളത്. ഏതാണ്ട് അയ്യായിരം കിഴക്കന്‍ ഗൊറില്ലകള്‍ മാത്രമാണ് ഇന്ന് കാടുകളില്‍ അവശേഷിക്കുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനടയില്‍ എഴുപത് ശതമാനത്തിന്റെ കുറവാണ് ഇവയുടെ എണ്ണത്തില്‍ വന്നിട്ടുള്ളത്.

കിഴക്കന്‍ ഗൊറില്ലയ്ക്ക് പുറമെ പടിഞ്ഞാറന്‍ ഗൊറില്ല, ബോര്‍നിയന്‍ ഒറാംഗ് ഊട്ടാന്‍, സുമാത്രന്‍ ഒറാംഗ് ഊട്ടാന്‍ വിഭാഗങ്ങളും ഗുരുതരമായ വംശനാശ ഭീക്ഷണി നേരിടുന്നുണ്ട്. ചിമ്പാന്‍സിയും ബോനോബോയും നിലനില്‍പ്പ് ഭീക്ഷണിയിലാണ്. അനധികൃതവും അനിയന്ത്രിതവുമായ വേട്ടയാണ് നമ്മുടെ ബന്ധുക്കളെ ഭൂമുഖത്തുനിന്നും ഇല്ലാതാക്കാന്‍ കാരണമാകുന്നത്.

അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന ഗൊറില്ല കുഞ്ഞ്, കഹൂസി നാഷണല്‍ പാര്‍ക്കില്‍ നിന്നുമുള്ള കാഴ്ച

അമ്മയുടെ മടിത്തട്ടില്‍ കിടക്കുന്ന ഗൊറില്ല കുഞ്ഞ്, കഹൂസി നാഷണല്‍ പാര്‍ക്കില്‍ നിന്നുമുള്ള കാഴ്ച

ലോകത്ത് അവശേഷിക്കുന്ന ഗൊറില്ലകളുടെ ഭൂരിഭാഗവും ഉള്ളത് കോണ്‍ഗൊയിലാണ്. രാജ്യത്ത് നില നില്‍ക്കുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് ഗൊറില്ലകളുടെ സംരക്ഷണത്തിന് ഭിക്ഷണിയാകുന്നതെന്ന് ഐയുസിഎന്‍ പ്രൈമേറ്റ് സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പ് തലവന്‍ റസ്സല്‍ മിറ്റര്‍മെയര്‍ പറയുന്നു. ഗൊറില്ലകളുടെ എണ്ണത്തിലുള്ള ഗണ്യമായ കുറവ് മനുഷ്യ സൃഷ്ടിയാണ്. ലോകത്തെ ഏറ്റവും വലിയ ആള്‍ക്കുരങ്ങായിരുന്നിട്ടും ആഫ്രിക്കന്‍ ജനതയും ഗവണ്‍മെന്റുകളും കിഴക്കന്‍ ഗൊറില്ലകളെ വേണ്ട രീതിയില്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.

റെഡ് ലിസ്റ്റില്‍ ഗുരുതരമായി വംശനാശ ഭീക്ഷണി നേരിടുന്നവയുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടതോടെ ഗൊറില്ലകളുടെ സ്ഥിതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഈ ഗണത്തില്‍ പെടുന്ന ഭീമന്‍ പാണ്ടകള്‍ വള്‍നറബിള്‍ വിഭാഗത്തിലാണ് ചേര്‍ത്തിരിക്കുന്നത്. വംശനാശത്തിന് ഒരു ചുവട് പിന്നിലാണ് ലോകം മുഴുവന്‍ ഇഷ്ടക്കാരുള്ള ഭീമന്‍ പാണ്ടകള്‍.

DONT MISS
Top