അഫ്ഗാന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം സെപ്റ്റംബര്‍ 14-ന്

ghani-2

അഷ്റഫ് ഗനി

ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി സെപ്റ്റംബര്‍ 14-ന് ഇന്ത്യയിലെത്തും. ചില സുപ്രധാന കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അവസാനവട്ട കൂടിയാലോചനകള്‍ക്കായാണ് അഫ്ഗാന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.

വ്യാപാര മേഖലയിലടക്കം എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം ശക്തമാക്കാനുള്ള കാര്യങ്ങളായിരിക്കും നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാവുക.

തങ്ങള്‍ക്ക് സൈനിക സഹായം ലഭ്യമാക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ നേരത്തെ തന്നെ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആയുധവിതരണമടക്കമുള്ള കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചയോടെ തീരുമാനമാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുമായുള്ള ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷം അഫ്ഗാന്‍ പ്രസിഡന്റിന് വിരുന്ന് നല്‍കും.

DONT MISS
Top