റോക്ക് മ്യൂസിക്കില്‍ വിസ്മയം തീര്‍ക്കാന്‍ ‘കോള്‍ഡ് പ്ലേ’ ഇന്ത്യയിലെത്തുന്നു

cold-play

മുബൈ: ലോകപ്രശസ്ത മ്യൂസിക് ബാന്‍ഡായ കോള്‍ഡ് പ്ലേ ഇന്ത്യയിലെത്തുന്നു.സെപ്റ്റംബര്‍ 19-ന് മുംബൈയിലെ സെന്‍ട്രല്‍ പാര്‍ക്കിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗജന്യ പ്രവേശനമാണ് സംഗീത ആസ്വാദകര്‍ക്കായി സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്.

ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കോള്‍ഡ് പ്ലേ ടീം ഇന്ത്യയിലെത്തുന്നത്.  25000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയാണ് കോള്‍ഡ് പ്ലേ ഷോയുടെ ടിക്കറ്റ് നിരക്ക്.എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇത് സൗജന്യമായി ആസ്വദിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.

2030-ഓടെ ലോകത്ത് നിന്നും ദാരിദ്ര്യം വേരോടെ പിഴുതു മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് കോള്‍ഡ് പ്ലേ തങ്ങളുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്. ഗ്ലോബല്‍ സിറ്റിസണിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ ലഭ്യമാകും.

DONT MISS
Top