ആന്‍ഡ്രോയ്ഡിനെ ‘കോപ്പിയടിച്ച’ ഐഫോണ്‍ 7 ശ്രേണി; ആന്‍ഡ്രോയ്ഡില്‍ നിന്നും ഐഫോണിനായി ആപ്പിള്‍ കടമെടുത്ത 5 ഫീച്ചറുകള്‍

iphone

പുതിയ ഐഫോണില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് ഉള്‍ക്കൊള്ളിച്ചതെന്ന അവകാശ വാദം ആപ്പിള്‍ ശക്തമായാണ് ഉന്നയിക്കുന്നത്. ഏറെ പ്രതീക്ഷയോടെ ആപ്പിളിന്റെ ഐഫോണിനെ കാത്തിരുന്ന ആരാധകരില്‍ ഒട്ടുമിക്കവരും പുതിയ ഐഫോണില്‍ സംതൃപ്തരല്ല എന്ന റിപ്പോര്‍ട്ടുകളും വന്നു കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് ഐഫോണ്‍ ശ്രേണിയില്‍ ഏറ്റവും മികച്ചതെന്ന് ആപ്പിള്‍ ശക്തമായി വാദിക്കുമ്പോള്‍ മറുഭാഗത്ത് ഐഫോണ്‍ 7 (iphone 7), ഐഫോണ്‍ 7 plus (iphone 7 plus) എന്നീ മോഡലുകള്‍ക്ക് ആരാധകരെ നഷ്ടപ്പെടുകയാണ്. എന്നാല്‍ പുതിയ ഫീച്ചറുകളുമായി രംഗത്തെത്തിയ ഐഫോണ്‍ 7 ശ്രേണിയില്‍ ഒട്ടുമിക്ക ഫീച്ചറുകളും എതിരാളികളായ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും ഉള്‍ക്കൊണ്ടതാണെന്ന കാര്യമാണ് ഇപ്പോള്‍ ടെക്ക് ലോകത്ത് സജീവ ചര്‍ച്ചയായിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഐഫോണ്‍ കടമെടുത്ത ചില ഫീച്ചറുകളിലേക്ക് നമുക്ക് ഒന്ന് നോക്കാം

1. LG G5, ഹൂവെയ് P9 (Huawei P9) സ്മാര്‍ട്ട്‌ഫോണുകളിലും ഡ്യുവല്‍ ക്യാമറകള്‍  സാന്നിധ്യമറിയിക്കുന്നുണ്ട്

camera

ഐഫോണിന്റെ ഏറ്റവും വലിയ സവിശേഷതയായാണ് ഡ്യുവല്‍ ക്യാമറകളെ ഐഫോണ്‍ 7 ല്‍ ആപ്പിള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു വൈഡ് ആംഗിള്‍ ലെന്‍സും (wide angle lens), ഒരു ടെലിഫോട്ടോ ലെന്‍സുമാണ്(telephoto lens) ഐഫോണ്‍ 7 plus ല്‍ ആപ്പിള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡ്യൂവല്‍ ക്യാമറകള്‍ ആന്‍ഡ്രോയ്ഡിന് അത്ര പുത്തിരിയൊന്നും അല്ല. ഡ്യൂവല്‍ ക്യാമറകളുമായി രംഗത്ത് വന്ന ആദ്യ ആന്‍ഡ്രോയ്ഡ് മോഡലാണ് QiKU Q Terra. തുടര്‍ന്ന് രണ്ട് സെന്‍സറുകളുമായി ഹൂവെയ് P9 (Huawei P9) ഡ്യൂവല്‍ ക്യാമറ ശ്രേണിയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. വ്യക്തവും ആഴവുമുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി ആര്‍ജിബി (RGB) യ്ക്കായി ഒരു സെന്‍സറും, ഗ്രെസ്‌കെയിലിനായി (Greyscale) രണ്ടാം സെന്‍സറും നല്‍കിയാണ് ഹൂവെയ് P9 രംഗത്തുള്ളത്. ലെയ്ക (Leica) എന്ന ക്യമാറ കമ്പനിയുമായുള്ള പങ്കാളിത്തത്തിലാണ് ഹൂവെയ് P9 ഡ്യൂവല്‍ ക്യമാറകളെ അവതരിപ്പിക്കുന്നത്.

LG G5 മോഡലിലും സമാനമായി ഡ്യൂവല്‍ ക്യമാറകളാണ് എല്‍ജി നല്‍കിയിരിക്കുന്നത്. സെക്കണ്ടറി ക്യാമറയില്‍ വൈഡ് ആംഗിള്‍ ലെന്‍സാണ്(wide angle lens) എല്‍ജി നല്‍കിയിട്ടുള്ളത്.

2. സാംസങ്ങ് ഗാലക്‌സി S7, സാംസങ്ങ് ഗാലക്‌സി S7 എഡ്ജ്, സാംസങ്ങ് ഗാലക്‌സി നോട്ട് 7  എന്നിങ്ങനെ ഒട്ടനവധി ഫോണുകളാണ് വെള്ളത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളത്

water resistant

വാട്ടര്‍ റെസിസ്റ്റന്റ് (water resistance) സംവിധാനത്തെ സ്മാര്‍ട്ട് ഫോണുകളില്‍ ആദ്യം അവതരിപ്പിച്ചത് സോണിയാണ് (sony).  ഉയര്‍ന്ന നിര്‍മ്മാണ ചെലവിനാല്‍ പില്‍ക്കാലത്ത് വാട്ടര്‍ റെസിസ്റ്റന്റ് സ്മാര്‍ട്ട് ഫോണുകളെ സോണി പതുക്കെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം വിപണിയിലെത്തിയ വാട്ടര്‍ റെസിസ്റ്റന്റ് സ്മാര്‍ട്ട് ഫോണുകളില്‍ സാംസങ്ങ് ഗാലക്‌സി എസ് 7 (samsung galaxy S7), സാംസങ്ങ് ഗാലക്‌സി എസ് 7 എഡ്ജ് (samsung galaxy S7 Edge), സാംസങ്ങ് ഗാലക്‌സി നോട്ട് 7 (samsung galaxy note 7) എന്നീ മോഡലുകളും ഇടം പിടിക്കുന്നുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് റേറ്റിങ്ങില്‍ ഐഫോണിന് IP67 ലഭിക്കുമ്പോള്‍, IP68 റേറ്റിങ്ങുമായി ഗാലക്‌സി നോട്ട് 7 ആണ് മുന്നിട്ട് നില്‍ക്കുന്നത്.

3. സാംസങ്ങ് ഗിയര്‍ IconX ഉം (samsung Gear IconX) വയര്‍ലെസ്സ് ഇയര്‍ഫോണില്‍  അധിഷ്ഠിതമാണ്

air pod

വലിയ വിപ്ലവമായി ആപ്പിള്‍ രംഗത്തിറക്കിയ വയര്‍ലെസ്സ് ഹെഡ്‌ഫോണും വിപണിയില്‍ നേരത്തെ സാന്നിധ്യം അറിയിച്ചതാണ്. ആപ്പിള്‍ എയര്‍പോഡ് (apple airpod) വാഗ്ദാനം ചെയുന്ന സൗകര്യങ്ങളെല്ലാം മുമ്പ് ഗിയര്‍ IconX ലൂടെ (Gear IconX)  സാംസങ്ങ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആപ്പിളിന്റെ എയര്‍പോഡ് എന്ന പോലെ സാംസങ്ങിന്റെ ഗിയര്‍ IconX ഉം ചാര്‍ജ്ജിങ്ങ് കേസോടെയാണ് ലഭിക്കുന്നത്. എന്നാല്‍ ആപ്പിള്‍ എയര്‍പോഡില്‍ 5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പ് ലഭിക്കുമ്പോള്‍, സാംസങ്ങ് ഗിയര്‍ IconX ല്‍ 3.8 മണിക്കൂര്‍ മാത്രമാണ് ബാറ്ററി ബാക്കപ്പ് ലഭിക്കുന്നത്.

4. 3.5 mm ഓഡിയോ ജാക്കിനെ മുമ്പ് LeEco യും പുറന്തള്ളിയിരുന്നു

audio jack

3.5mm ഓഡിയോ ജാക്കിനെ ഒഴിവാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചതിന് പിന്നാലെ LeEco യും തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്ന് ഓഡിയോ ജാക്കിനെ ഒഴിവാക്കിയിരുന്നു. LeEco Le 2 , Le Max 2 എന്നീ മോഡലുകളിലാണ് LeEco ഓഡിയോ ജാക്കിനെ പുറന്തള്ളിയത്. പുതിയ മോഡലുകളില്‍ LeEco തങ്ങളുടെ പുതിയ സാങ്കേതികതയായ സിഡിഎല്‍എ (CDLA- Continual Digital Lossless Audio)യാണ് നല്‍കിയിട്ടുള്ളതിനാല്‍ യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് (usb type c port) മുഖേന ഓഡിയോ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കും.

5. HTC 10 ല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ മുമ്പേ സാന്നിധ്യം അറിയിച്ചിട്ടുണ്ട്

sterio speaker

ഈ വര്‍ഷം തുടക്കത്തില്‍ HTC പുറത്തിറക്കിയ HTC 10 ല്‍ സ്പീക്കറുകള്‍ക്കായി വെവ്വേറെ ട്വീറ്ററും (tweeter) വൂഫറുകളുമാണ് (woofer) HTC നല്‍കിയിട്ടുള്ളത്. കൂടാതെ, സ്പീക്കറുകള്‍ക്ക് കരുത്ത് പകരാന്‍ വ്യക്തിഗത ആംപ്ലിഫയറുകളാണ് HTC നല്‍കിയിരിക്കുന്നത്.

DONT MISS
Top