ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍; വില 29,990 രൂപ

nyx

ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് സ്കൂട്ടര്‍

ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹന രാജാക്കന്മാരായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ മോഡലുമായി വീണ്ടുമെത്തുന്നു. ഇലക്ട്രിക് സ്‌കൂട്ടറുകളുമായാണ് ഇക്കുറി ഹീറോ വിപണി കീഴടക്കാനെത്തുന്നത്. എന്‍വൈഎക്‌സ് ഇലക്ട്രിക് മോഡലുകളാണ് ഹീറോ പുറത്തിറക്കിയിരിക്കുന്നത്.  29,990 രൂപയാണ് സ്‌കൂട്ടറിന്റെ വില.  മികച്ച ബാറ്ററി സ്‌റ്റോറേജാണ് ഈ മോഡലിന്റെ സവിശേഷത. 48 വോള്‍ട്ട് 24 എഎച്ച് വാല്‍വ് റെഗുലേറ്റഡ് ലെഡ്ആസിഡ്-എജിഎം ബാറ്ററിയാണ് പുതിയ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.

nyx hero

പരമാവധി 25 കിലോ മീറ്ററാണ് സ്‌കൂട്ടറിന്റെ വേഗത.  പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 70 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ പുതിയ മോഡലിനാവും. എല്ലാ ഇലക്ട്രിക് മോഡലുകളെയും പോലെ എന്‍വൈഎക്‌സ് മോഡലിനും രജിസ്‌ട്രേഷന്‍ രേഖകള്‍ ആവശ്യമില്ല. വാഹനം ഓടിക്കുന്ന വ്യക്തിക്ക് ലൈസന്‍സും വേണമെന്നില്ല. സ്‌കൂട്ടറുകളുടെ പരമ്പരാഗത രൂപം തന്നെയാണ് പുതിയ മോഡലിനും ഹീറോ നല്‍കിയിട്ടുള്ളത്. ഉപയോക്താവിന്റെ  ആവശ്യത്തിന് ക്രമീകരിക്കാനാവുന്ന സ്പ്ലിറ്റ് സീറ്റുകളാണ് മോഡലിന്റെ മറ്റൊരു പ്രത്യേകത. സ്‌കൂട്ടറിന്റെ വിശാലമായ മുന്‍വശം സുഖകരമായ സവാരിക്ക് സഹായിക്കും.

DONT MISS
Top