ഈ നാട്ടില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്ത് അണിയിച്ചൊരുക്കും, എന്ത് മനോഹരമായ ആചാരങ്ങള്‍

മൃതദേഹം അണിയിച്ചൊരുക്കുന്നു

മൃതദേഹം അണിയിച്ചൊരുക്കുന്നു

ഇന്തോനേഷ്യ: മരിച്ചവരോടുള്ള ആദരവും സ്‌നേഹവും ഏതുവിധത്തിലാണ് പ്രകടമാക്കുക. ഓരോരുത്തരും അത് പലവിധത്തിലാണ് കാണിക്കുന്നത്. ചിലര്‍ മരിച്ചവരുടെ ഫോട്ടോയില്‍ ദിവസവും മാലചാര്‍ത്തി വിളക്കുകൊളുത്തി ആദരിക്കും. ചിലര്‍ മറ്റ് പല രീതികളിലും.

അണിയിച്ചൊരുക്കിയ മൃതദേഹത്തോടൊപ്പം ബന്ധുക്കള്‍

അണിയിച്ചൊരുക്കിയ മൃതദേഹത്തോടൊപ്പം ബന്ധുക്കള്‍

ഇന്തോനേഷ്യയിലായിരിക്കാം ഇക്കാര്യത്തില്‍ വളരെ വ്യത്യസ്തവും രസകരവുമായ ആചാരരീതി നടക്കുന്നത്. ഇവിടെ മറവു ചെയ്യപ്പെട്ട മൃതദേഹങ്ങള്‍ തിരികെയെടുത്ത് പുത്തന്‍ വസ്ത്രങ്ങള്‍ അണിയിച്ചാണ് ഉറ്റബന്ധുക്കള്‍ ആദരവ് പ്രകടിപ്പിക്കുന്നത്.

മൃതദേഹം അണിയിച്ചൊരുക്കുന്നു

മൃതദേഹം അണിയിച്ചൊരുക്കുന്നു

ഇന്തോനേഷ്യയിലെ തൊറാജന്‍ വിഭാഗത്തില്‍ പെട്ട ആളുകളാണ് വിചിത്രമായ ഈ ആചാരം നടത്തുന്നത്. അടക്കം ചെയ്ത ഉറ്റവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കും. തുടര്‍ന്ന് നല്ല മനോഹരമായ പുതുവസ്ത്രങ്ങള്‍ അണിയിച്ച് ഒരുക്കും. മുടിയുണ്ടെങ്കില്‍ അത് കളറടിച്ച് വൃത്തിയാക്കും. മിയ്ക്കവരേയും അവരുടെ ഔദ്യോഗിക വസ്ത്രങ്ങള്‍ അണിയിച്ചാകും ഒരുക്കുക. അണിയിച്ചൊരുക്കിയ ശേഷം അവരെ ഒപ്പം നിര്‍ത്തി ബന്ധുക്കള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യും.

iN4

മൃതദേഹം അണിയിച്ചൊരുക്കുന്നു

ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴാണ് ഈ ആചാരം നടക്കുന്നത്. സുലവേസി ഐലന്റിലുള്ള ട്രൈബല്‍ സമൂഹമായ തൊറാജന്‍ വിഭാഗമാണ് ഈ ആചാരം അനുവര്‍ത്തിക്കുന്നത്. നൂറുവര്‍ഷത്തിലേറെയായി ഈ ആചാരം തുടര്‍ന്നുവരുന്നുണ്ട്. മാനേനേ എന്നാണ് ഇന്തോനേഷ്യയില്‍ ഈ ആചാരം അറിയപ്പെടുന്നത്. മൃതദേഹങ്ങള്‍ വൃത്തിയാക്കുന്ന ചടങ്ങ് എന്നാണ് ഇതിന്റെ അര്‍ത്ഥം.

മൃതദേഹം അണിയിച്ചൊരുക്കുന്നു

മൃതദേഹം അണിയിച്ചൊരുക്കുന്നു

തൊറാജന്‍ വിഭാഗത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ചടങ്ങ് മൃതദേഹം അടക്കം ചെയ്യലാണ്. കൂടുതല്‍ ആളുകളും സമ്പാദിക്കുന്ന പണത്തില്‍ ഏറെയും സൂക്ഷിച്ച് വെയ്ക്കും. തങ്ങള്‍ക്ക് ഏറ്റവും മികച്ച ശവസംസ്‌കാര ചടങ്ങ് ലഭിക്കുന്നതിന് വേണ്ടിയാണിത്. ശവസംസ്‌കാരം അടിപൊളിയാക്കാന്‍ ചിലപ്പോള്‍ മൃതദേഹങ്ങള്‍ ആഴ്ചകളോളമോ വര്‍ഷങ്ങളോളമോ സൂക്ഷിച്ച് വെക്കും.

മൃതദേഹം അണിയിച്ചൊരുക്കുന്നു

മൃതദേഹം അണിയിച്ചൊരുക്കുന്നു

DONT MISS
Top