മലിനീകരണ സോഫ്റ്റ്‌വെയര്‍ തട്ടിപ്പ്: കുറ്റസമ്മതം നടത്തി ഫോക്‌സ്‌വാഗണ്‍ എഞ്ചിനീയര്‍

VolksWagon_Engr

ഈ കേസില്‍ അമേരിക്കയില്‍ കുറ്റം സ്ഥിരീകരിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് 62കാരനായ ജെയിംസ് ലിയാങ്.

കാലിഫോര്‍ണിയ: വാഹനമലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ച കേസില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനിയെ സഹായിച്ചെന്ന് ദക്ഷിണ കാലിഫോര്‍ണിയയിലെ എഞ്ചിനീയറുടെ കുറ്റസമ്മതം. പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ ഘടിപ്പിച്ച പ്രത്യേക സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തുവെന്നാണ് എഞ്ചിനീയര്‍ ജെയിംസ് ലിയാങ് കുറ്റസമ്മതം നടത്തിയത്.

ഈ കേസില്‍ അമേരിക്കയില്‍ കുറ്റം സ്ഥിരീകരിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് 62കാരനായ ജെയിംസ് ലിയാങ്. ക്ലീന്‍ എയര്‍ ആക്റ്റ് ലംഘിച്ചതിലൂടെ അഞ്ചു വര്‍ഷം വരെ തടവും 250,000 ഡോളര്‍ പിഴയും ഇദ്ദേഹത്തിന് ലഭിക്കാം.

 അന്വേഷണവുമായി ഇനിയും പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ വക്താവ് പറഞ്ഞു. എന്നാല്‍ എഞ്ചിനീയറുടെ കുറ്റസമ്മതത്തെ പറ്റി കമ്പനി പ്രതികരിച്ചില്ല.
DONT MISS
Top