സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷ നിയന്ത്രണം; മുഖ്യമന്ത്രിയെ പിന്തുണച്ച് എം എം ഹസന്‍

എം എം ഹസന്‍ (ഫയല്‍ ചിത്രം)

എം എം ഹസന്‍ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിസമയത്ത് ഓണാഘോഷം നിരോധിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്. ഓഫീസ് സമയത്ത് ഓണാഘോഷം നടത്തരുതെന്ന തീരുമാനത്തെ എല്ലാവരും വര്‍ഗീയപരമായാണ് ചിത്രീകരിച്ചതെന്നും നമ്മുടെ നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഈ തീരുമാനത്തിന് പിന്നിലെന്നും എംഎം ഹസന്‍ പറഞ്ഞു.

ഓഫീസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകള്‍ അത്തപ്പൂക്കളം ഇടുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 30 ന് സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിസമയത്ത് ഓണാഷോങ്ങളും മറ്റും നടത്തുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഓഫീസുകളില്‍ അത്തപ്പൂക്കളം ഇടുന്നവര്‍ അത് ജോലി സമയത്തിന് മുന്‍പ് വേണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. ഒാണക്കാലയളവില്‍ സെക്രട്ടേറിയേറ്റ് കച്ചവടക്കാരുടെ കേന്ദ്രങ്ങളാകുന്നെന്നും ഇതിന് മാറ്റം വരുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഓണാഘോഷങ്ങള്‍ക്കുള്ള നിയന്ത്രണം അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

DONT MISS
Top