അധ്യാപികയുടെ മാനസിക പീഡനം; ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

suicide-attemptകോട്ടയം: ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിനി പിഎ നന്ദനയാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സെപ്തംബര്‍ 3നാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്‌കൂളിലെ പ്രധാന അധ്യാപിക ശാസിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണം. അധ്യാപികയുടെ പീഡനമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

മൂവാറ്റുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയായ നന്ദനയുടെ ബാഗില്‍ നിന്നും കത്ത് കണ്ടെടുത്തിരുന്നു. പരീക്ഷക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് അറിയാന്‍‍ അധ്യാപകര്‍ കഴിഞ്ഞ ശനിയാഴ്ച വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടയിലാണ് കത്ത് കണ്ടെത്തിയത്. ഇക്കാരണത്താല്‍ കുട്ടിയെ അധ്യാപകര്‍ അഭിസാരികയെന്ന് വിളിച്ചതായും ആരോപണം ഉണ്ട്. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് അപമാനിച്ചതിനെ തുടര്‍ന്ന് മനംനൊന്ത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു.

അധ്യാപകര്‍ക്കെതിരെ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റിനും കുട്ടി മൊഴി നല്‍കിയിരുന്നു.

DONT MISS
Top