സി കേശവനില്‍ തട്ടി വീണ്ടും ബിജെപി; അമ്പലം കത്തിയാല്‍ അന്ധവിശ്വാസമില്ലാതാകുമെന്ന് പറഞ്ഞത് ഇഎംഎസെന്ന് പുതിയ ‘കണ്ടെത്തല്‍’

എഡിറ്റേഴ്‌സ് അവറില്‍ നിന്ന്

എഡിറ്റേഴ്‌സ് അവറില്‍ നിന്ന്

അല്ലെങ്കിലും സി കേശവനില്‍ തട്ടി തോല്‍ക്കുകയെന്നത് ചാനല്‍ ചര്‍ച്ചകളിലെ ബിജെപിയുടെ തീരാശാപമാണിപ്പോള്‍. പറഞ്ഞിട്ടും നാട്ടുകാര്‍ കളിയാക്കിയിട്ടും പഠിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിക്കുകയാണ് ബിജെപി നേതാക്കളിപ്പോളും. കഴിഞ്ഞദിവസം ബി ഗോപാലകൃഷ്ണനായിരുന്നു വീണ്ടും ഇര. പതിവ് പോലെ അമ്പലം തകര്‍ത്താല്‍ അന്ധവിശ്വാസം ഉല്ലാതാകുമെന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞതാണെന്ന് മൂപ്പരും തട്ടി. ബിജെപിക്കാരെ ഇക്കാര്യം പറഞ്ഞ് പഠിപ്പിച്ച് മടുത്ത അഭിലാഷ് തന്റെ നിസഹയാവസ്ഥ വീണ്ടും വ്യക്തമാക്കി. അങ്ങനെ വിടാന്‍ സിപിഐഎം നേതാവിന് ഉദ്ദേശമുണ്ടായിരുന്നില്ല. സിപിഐഎം നേതാവ് എംവി ഗോവിന്ദനപ്പോള്‍ ശരിക്കും ഗോവിന്ദന്‍ മാഷായി, ഉത്തരം പറഞ്ഞിട്ട് പോയാല്‍ മതിയെന്നായി മാഷ്.

അങ്ങനെ പറഞ്ഞത് സാക്ഷാല്‍ ഇഎംഎസാണെന്ന ബി ഗോപാലകൃഷ്ണന്റെ കണ്ടെത്തല്‍ കേട്ട് ,ബിജെപിക്കാരുടെ കൂടെ ബാല്യം പകച്ചുപോയിക്കാണും. അതിന് പിന്നാലെ ഏത് പുസ്തകത്തില്‍ എപ്പോള്‍ പറഞ്ഞെന്നായി അഭിലാഷിന്റെയും ഗോവിന്ദന്‍ മാസ്റ്ററുടെയും ചോദ്യം. സമ്പൂര്‍ണകൃതികളെന്നെല്ലാം പറഞ്ഞ് തടിതപ്പാനായിരുന്നു ഗോപാലകൃഷ്ണന്റെ ശ്രമം.

എന്തായാലും ഇപ്പോള്‍ എല്ലാവര്‍ക്കും കഷ്ടം തോന്നുന്നത് പാവം സി കേശവനെ ഓര്‍ത്താകും.ഗോപാലകൃഷ്ണന്റെ കിടിലന്‍ പെര്‍ഫോര്‍മന്‍സ് കണ്ട് പകച്ചുപോയ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും വെറുതേനിന്നില്ല. അവര്‍ ട്രോളി പ്രതികാരം ചെയ്തു.


 

DONT MISS