300 അടി ഉയരെ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക്, രക്ഷയ്ക്ക് ‘ദൈവത്തിന്റെ’ ആ കൈ, പിന്നെ സംഭവിച്ചത് ഇങ്ങനെ

ലിറ്റീഷ്യ പ്രകടനത്തിനിടെ

ലിറ്റീഷ്യ പ്രകടനത്തിനിടെ

300 അടി ഉയരത്തിലൂടെ കയറിലൂടെ 280 അടി ദൂരം സഞ്ചരിക്കണമെന്നതായിരുന്നു ലെറ്റീഷ്യ ഗോണോന്‍ എന്ന പോളണ്ടുകാരിയുടെ ലക്ഷ്യം. ഗ്രീസിലെ ലിയനീഡിയോ നഗരത്തിന് മുകളിലൂടെ, രണ്ട് പര്‍വതങ്ങളെ ബന്ധിപ്പിച്ച് നടക്കാനുള്ള കയറൊരുങ്ങി. 24കാരിയായ ലെറ്റീഷ്യ നടപ്പും ആരംഭിച്ചു. പക്ഷെ, പകുതിയില്‍ വെച്ചാണ് അങ്ങനെ സംഭവിച്ചത്. ബാലന്‍സ് തെറ്റി താഴേക്ക് വീണ ലെറ്റീഷ്യ , ഭാഗ്യത്തിന് കയ്യില്‍ കുടുങ്ങിയ കയറില്‍ തൂങ്ങി രക്ഷപ്പെടുകയായിരുന്നു. കൈ ഇടയ്ക്ക് പെട്ടില്ലെങ്കില്‍ 300 അടി ഉയരെ നിന്ന് താഴെ വീഴാനായിരിക്കും ലെറ്റീഷ്യയുടെ വിധി. ദൈവനിയോഗമെന്നത് പോലെ സ്വന്തം കൈ ലെറ്റീഷ്യയ്ക്ക് രക്ഷയായി, ജീവിതത്തിലേക്കുള്ള മടങ്ങിവരവും

ലെറ്റീഷ്യയുടെ ചിത്രമെടുക്കാന്‍ നിന്ന ഫോട്ടോഗ്രാഫര്‍ ഈ ദൃശ്യം കാണാന്‍ കഴിയാതെ മുഖം പൊത്തിയിരിക്കുന്നതും ഫോട്ടോകളില്‍ കാണാം. അങ്ങനെ ബാലന്‍സ് തെറ്റി ശ്രമം ഉപേക്ഷിച്ചുവെന്ന് ആരും കരുതേണ്ട. വീണ്ടും അടുത്ത ശ്രമത്തിനെത്തി, വിജയകരമായി 280 അടിയും നടന്നാണ് ലെറ്റീഷ്യ തിരിച്ചുപോയത്. ഭയത്തിനൊടുവില്‍ ആവേശവും, സന്തോഷവും സമ്മാനിച്ചാണ് ഈ പോളണ്ടുകാരി നമ്മുടെ മുന്നിലെത്തുന്നത്

DONT MISS