പേരിടല്‍ തൊഴിലാക്കി മാറ്റിയ ബ്രിട്ടീഷ് പെണ്‍കുട്ടി; ഇതുവരെ പേര് നല്‍കിയത് രണ്ട് ലക്ഷം കുട്ടികള്‍ക്ക്; സമ്പാദ്യമാകട്ടെ 48000 പൗണ്ട്

jissup

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ പിന്നെ മാതാപിതാക്കള്‍ക്ക് ഒരു സമാധാനവുമുണ്ടാകില്ല. കുഞ്ഞിന് നല്ലൊരു പേരു കണ്ടുപിടിക്കാനുള്ള നെട്ടോട്ടമായിരിക്കും.  ലോകത്തെവിടെയും കേട്ടിട്ടില്ലാത്ത പേരു കണ്ടു പിടിക്കാനായി ഏതറ്റം വരെയും അവര്‍ പോകും.

കുട്ടികള്‍ക്ക് വ്യത്യസ്തമായ  പേരിടുന്ന കാര്യത്തില്‍ ചൈനക്കാരും ഒട്ടും പിറകിലല്ല. എന്നാല്‍ ചൈനീസ് പേരുകളോട് അവര്‍ക്ക് താല്‍പര്യമില്ല. പകരം ഇംഗ്ലീഷ് പേരുകളാണ് അവര്‍ക്കിഷ്ടം. ഇംഗ്ലീഷ് പേരിടാനായി ചൈനക്കാര്‍ ആശ്രയിക്കുന്നതാവട്ടെ പതിനാറുകാരിയായ ബ്യൂ ജിസപ്പിനെയും.  ബ്രിട്ടീഷുകാരിയായ ജിസപ്പ് ഇതുവരെ രണ്ട് ലക്ഷത്തോളം കുട്ടികള്‍ക്ക് പേരിട്ടു കഴിഞ്ഞു.

വളരെ അപ്രതീക്ഷിതമായാണ് ജിസപ്പ ഇങ്ങനൊരു ജോലി കണ്ടെത്തിയത്.  ഒരിക്കല്‍ ചൈന സന്ദര്‍ശിക്കുന്നതിനിടെ ഒരു ചൈനീസ് കുടുംബം ജിസപ്പിന്റെ അടുത്ത് വന്ന് കുട്ടിക്ക് പേരു നിര്‍ദ്ദേശിക്കാമോ എന്ന് ചോദിച്ചിരുന്നു. കുട്ടിക്ക് നല്ലൊരു പേരും ജിസപ്പ് നിര്‍ദ്ദേശിച്ചു.

കുഞ്ഞുങ്ങള്‍ക്ക ഇംഗ്ലീഷ് പേരിട്ടാല്‍ ഭാവിയില്‍ അവര്‍ക്ക് യുകെയില്‍ വിദ്യാഭ്യാസം നേടാനും ജോലി കണ്ടെത്താനും സഹായിക്കുമെന്നാണ് ചൈനക്കാരുടെ വിശ്വാസം.  ഈ പേരിടല്‍ ജോലിയിലൂടെ 48000 പൗണ്ടാണ് (ഏകദേശം 42 ലക്ഷം രൂപ) ജിസപ്പ് ഇതുവരെ സമ്പാദിച്ചത്.

ഇതിനായി പ്രത്യേക വെബ്സൈറ്റും ജിസപ്പ് രൂപീകരിച്ചിട്ടുണ്ട്.  ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്‍കുന്ന സംഭവമാണിതെന്നാണ് ജിസപ്പിന്റെ അഭിപ്രായം.

DONT MISS
Top