കുര്‍ദ്ദിസ്താന്റെ ‘ആജ്ഞലീന ജോളി’ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ആസ്യ റമസാന്‍ അന്റാര്‍(ഫയല്‍ ചിത്രം)

ആസ്യ റമസാന്‍ അന്റാര്‍(ഫയല്‍ ചിത്രം)

മിര്‍ബിക്ക്: ഹോളിവുഡ് സുപ്പര്‍ താരം ആഞ്ജലീന ജോളിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ലോക ശ്രദ്ധ ആകര്‍ഷിച്ച കുര്‍ദ്ദിഷ് പോരാളിയായ പെണ്‍കുട്ടി ഐഎസിനെതിരായ പോരാട്ടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. യുദ്ധ ഭൂമിയിലെ ആഞ്ജലീന ജോളി എന്നറിയപ്പെട്ടിരുന്ന ആസ്യ റമസാന്‍ അന്റാര്‍ ആണ് ഭീകരതക്കെതിരായ പോരാട്ടത്തില്‍ വീര മൃത്യു വരിച്ചത്.

angelina

യുദ്ധ ഭൂമിയിലെ ആഞ്ജലീന ജോളി എന്നാണ് ആസ്യ അറിയപ്പെട്ടിരുന്നത്. അടുത്തിടെ ഐഎസില്‍ നിന്നും മോചിപ്പിക്കപ്പെട്ട മിന്‍ബക്കില്‍ ഐ എസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലാണ് ആസ്യ കൊല്ലപ്പെട്ടത് എന്നാണ് സുചന. വടക്കന്‍ സിറയയിലെ വീ വാണ്ട് ഫ്രീ ഫോര്‍ കുര്‍ദ്ദിസ്ഥാന്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലുടെയാണ് ആസ്യയുടെ മരണ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ഐഎസിനെതിരായ പോരാട്ടത്തിന്റെ മുന്‍നിര പോരാളിയായിരുന്നു ആസ്യ. ഇറാക്ക്, സിറിയ മേഖലകളില്‍ ഐഎസിനെതിരെ പോരാടുന്ന കുര്‍ദ്ദ് പീപ്പീള്‍ പ്രോട്ടക്ഷന്‍ യുണിറ്റ് എന്ന സായുധ സേനയുടെ വനിത വിഭാഗത്തോട് ചേര്‍ന്നായിരുന്നു ആസ്യ റമസാന്‍ പ്രവര്‍ത്തിച്ചിരുന്നത്.

kurdistan

കുര്‍ദ്ദ് പീപ്പീള്‍ പ്രോട്ടക്ഷന്‍ യുണിറ്റില്‍ എകദേശം 50000ത്തോളം പോരാളികളുണ്ടെന്നാണ് കണക്ക്. ഇതില്‍ 20 ശതമാനവും വനിതകളുമാണ്. ആസ്യയുടെ മരണം സേനയെ ഞെട്ടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭികരതക്കെതിരെ പോരാടി വീരമൃത്യു വരിച്ച ധീരവനിതയാണ് അവള്‍ എന്നാണ് ആസ്യയുടെ മരണം പുറത്ത് വിട്ട ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍.

DONT MISS
Top