ഇന്ത്യയില്‍ സുക്കര്‍ബര്‍ഗിന്റെ അഞ്ചു കോടി ഡോളര്‍ നിക്ഷേപം ഈ മലയാളിയുടെ കമ്പനിയിലാണ്..!

byjus-appഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗിന്റെയും ഭാര്യ പ്രിസില്ലയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ ഏഷ്യയിലെ ആദ്യത്തെ നിക്ഷേപം മലയാളിയായ ബൈജു രവീന്ദ്രന്റെ വിദ്യാഭ്യാസ ആപ്ലിക്കേഷനില്‍. സുക്കര്‍ബര്‍ഗിന്റേയും പ്രിസില്ലയുടേയും ഉടമസ്ഥതയിലുള്ള സിഎസ്‌ഐ ഇനിഷ്യേറ്റീവിന്റെ ഏഷ്യയിലെ ആദ്യ നിക്ഷേപമാണ് ബൈജു ക്ലാസ്സസ് സ്വന്തമാക്കിയത്. അഞ്ചു കോടി ഡോളറാണ് നിക്ഷേപത്തുക. അതായത് ഏകദേശം 334 കോടി രൂപയോളം വരും.

വിദ്യാഭ്യാസ മേഖലയ്ക്ക് ബൈജുവിന്റെ ആപ്പ് വളരെ പ്രയോജനകമാണെന്ന് തിരിച്ചറിഞ്ഞാണ് സഹായം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആപ്പിന്റെ സേവനം വര്‍ദ്ധിപ്പിക്കാനാണ് പദ്ധതി.  പുതിയ നിക്ഷേപത്തോടെ ബൈജുവിന്റെ കമ്പനിയുടെ മൂല്യം ഏകദേശം അഞ്ചൂറ് ദശലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍ 125 ദശലക്ഷം ഇംഗ്ളീഷ് സംസാരിക്കുന്ന രാജ്യങ്ങളില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്കും ഏറ്റെടുക്കലിനുമായി ഉപയോഗിക്കാം എന്നാണ് സൂചന.

കണ്ണൂരിലെ അഴിക്കോട് സ്വദേശിയാണ് ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ആപ്പിന്റെ സ്ഥാപകന്‍. ഹൃത്തുക്കള്‍ക്ക് എന്‍ട്രന്‍സ് പരിശീലനം നടത്തിത്തുടങ്ങി മത്സരപരീക്ഷകളുടെ പരിശീലന രംഗത്ത് എത്തിയ ബൈജു ഇന്ന് രാജ്യത്തെ ആറ് മുതല് 12 വരെ ക്ളാസ്സുകളിലെ വിദ്യാര്‍ഥികളുടെ പഠനസഹായിയും അധ്യാപകനും എല്ലാമായി ആപ്പിലൂടെ മാറിക്കഴിഞ്ഞു. 5.5 ദശലക്ഷം പേരാണ് ആപ്പ് ഇന്ന് ഉപയോഗിക്കുന്നത്. ഇതില്‍ 2,50000 ഉപയോക്താക്കള്‍ ആപ്പ് വര്‍ഷാവര്‍ഷം പണമടച്ച് ഉപയോഗിക്കുന്നവരാണ്. സ്കൂള്‍ തലത്തിന് പുറമെ പ്രധാന എന്‍ട്രന്‍സ് പരീക്ഷകളായ ക്യാറ്റ്, മാറ്റ്, ജിമാറ്റ്, നീറ്റ്, ഐഎഎസ് പരീക്ഷകള്‍ക്കും ബൈജൂസ് ആപ്പ് ഉപയോഗപ്രദമാണ്.

DONT MISS
Top