ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ നടി അങ്കിതാ ലൊഖാണ്ഡേയുടെ വീട്ടില്‍ തീപിടുത്തം; നടിക്ക് ഗുരുതരമായി പൊള്ളലേറ്റു

ankitha

അങ്കിതാ ലൊഖാണ്ഡെ

മുംബൈ: റിയാലിറ്റി ഷോ താരവും ബോളിവുഡ് നടിയുമായ അങ്കിതാ ലൊഖാണ്ഡേയുടെ വീട്ടില്‍ വന്‍ തീപിടുത്തം. ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ പൂജ നടക്കുന്നതിനിടെയായിരുന്നു അപകടം. കിടപ്പുമുറിയില്‍ പടര്‍ന്നു പിടിച്ച തീയില്‍ നടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കൈകള്‍ക്കും കഴുത്തിനുമാണ് പ്രധാനമായും പൊള്ളലേറ്റിരിക്കുന്നത്.

മുറിയില്‍ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്ന് കര്‍ട്ടനിലേക്ക് തീപടര്‍ന്നാണ് തീപിടുത്തമുണ്ടായതെന്ന് നടി പറഞ്ഞു. കിടപ്പുമുറക്ക് സമീപം നാല് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നുവെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തീയണക്കാന്‍ സാധിച്ചതെന്നും അങ്കിത പറഞ്ഞു.

ankitha-2

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മുന്‍ കാമുകിയാണ് അങ്കിത. അടുത്തിടെയാണ് ഇരുവരും ദീര്‍ഘനാള്‍ നീണ്ടു നിന്ന ബന്ധം അവസാനിപ്പിച്ചത്. ക്രിക്കറ്റ് താരം ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോണി ദി അണ്‍ ടോള്‍ഡ് സ്റ്റോറിയെന്ന ചിത്രത്തിലെ നായകനാണ് സുശാന്ത് സിംഗ് രാജ്പുത്. അങ്കിതയുമായി വേര്‍പിരിഞ്ഞ ശേഷം നടി കൃതി സനോണുമായുള്ള ബന്ധത്തിന്റെ പേരില്‍ സുശാന്ത് സിംഗ് വിവാദത്തില്‍ പെട്ടിരുന്നു.

DONT MISS
Top