മുടി സംരക്ഷണത്തിനും ‘കറിവേപ്പില’ ഉത്തമമെന്ന് ആരോഗ്യ വിദഗ്ദര്‍

crry leavs

കറിയുടെ രുചി കൂട്ടാന്‍  ഉപയോഗിക്കുന്ന പല ചേരുവകളും സൗന്ദര്യ സംരക്ഷണത്തിനും നാം ഉപയോഗിക്കാറുണ്ട്.  അത്തരം ചേരുവകളുടെ പട്ടികയിലേക്ക് കറിവേപ്പിലയും സ്ഥാനം പിടിച്ചു കഴിഞ്ഞു.  മുടി സംരക്ഷണത്തിന് കറിവേപ്പില ഉത്തമമാണെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍.

മുടിയുടെ ആരോഗ്യത്തിന് വില്ലനാകുന്ന താരനെ പ്രതിരോധിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും.  കറിവേപ്പിലയിലങ്ങിയിരിക്കുന്ന അമിനോ ആസിഡ്, ആന്റിഓക്‌സിഡന്റ്‌സ്, ബീറ്റ-കരോട്ടീന്‍, എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും കരുത്തിനും സഹായിക്കും.  അകാല നരയ്ക്ക് തടയിടുന്നതിനും കറിവേപ്പിലയ്ക്ക് സാധിക്കുമെന്ന് ക്ലിനിക്കല്‍ ഓപ്പറേഷന്‍സ് ആന്റ് കോര്‍ഡിനേഷന്‍ മാനേജര്‍ ഡോ. ആഷുതോഷ് ഗൗതം പറഞ്ഞു.

കറിവേപ്പിലയുടെ ഉപയോഗം ഹീമോഗ്ലോബിന്റെ അളവ് ക്രമീകരിക്കുമെന്നും കറിവേപ്പില സ്ഥിരമായി ഉപയോഗിക്കുന്നതു മൂലമാണ് ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ മുടി ഇത്ര നീളമുള്ളതും കരുത്തുള്ളതുമാവാന്‍ കാരണമെന്ന് ദില്ലി സണ്‍ഷൈന്‍ ക്ലിനിക്കിലെ ഡോക്ടര്‍ നമ്രതാ ഗായ് പറഞ്ഞു.

മുടിക്ക് മാത്രമല്ല കരളിനും, ഹൃദത്തിന്റെ ആരോഗ്യത്തിനും ഉത്തമമാണ് കറിവേപ്പില.

DONT MISS
Top