കുട്ടിക്കാലത്ത് ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ പതിനഞ്ചു വര്‍ഷത്തിനു ശേഷം നിയമകുരുക്കില്‍പ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥയുടെ പ്രതികാരം

sexual-assaultലൂസിയാന: കുട്ടിക്കാലത്ത് ലൈംഗീക പീഢനത്തിനിരയാക്കിയ ആളെ പതിനഞ്ചു വര്‍ഷത്തിനു ശേഷം നിയമകുരുക്കില്‍പ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥയുടെ പ്രതികാരം. എട്ടു വയസ്സു മുതല്‍ നാലു വര്‍ഷത്തോളം തന്നെ ലൈഗീക പീഡനത്തിനിരയാക്കിയ 42കാരന്‍ ഏര്‍ലിസ് ചെയ്‌സണെയാണ് പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒളിക്യാമറയിലൂടെ നിയമത്തിനു മുന്നിലെത്തിച്ച യുവതിയായ പൊലീസ് ഉദ്യോഗസ്ഥ പ്രതികാരം വീട്ടിയത്.

വാഷിംഗ്ടണ്‍ പോസ്റ്റിലാണ് ലൂസിയാനയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എട്ടുവയ്‌സസു മുതല്‍ തന്നെ ലൈഗീക വേഴ്ചകള്‍ക്ക് നിര്‍ബന്ധിച്ച മധ്യവയസ്‌കനെയാണ് 15 വര്‍ഷങ്ങള്‍ക്കു ശേഷം യുവതി കുടുക്കിയത്. ഏര്‍ലിസിനെ കൂടിക്കാഴ്ചയ്ക്കു വിളിച്ചുവരുത്തിയാണ് യുവതിയുടെ നാടകങ്ങള്‍ക്കു തുടക്കം. പഴയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അത്തരത്തില്‍ സംഭവിച്ചതില്‍ തനിക്ക് അതിയായ ദുംഘമുണ്ടെന്നു തരത്തിലുള്ള സംഭാഷണങ്ങളോടെയാണ് കൂടിക്കാഴ്ച നടന്നത്. യുവതിയുടെ സംഭാഷണങ്ങള്‍ക്ക് പഴയ കാര്യങ്ങളോര്‍ത്ത് മറുപടി പറയുന്ന ഏര്‍ലിന്റെ സംഭാഷണങ്ങളും ദൃശ്യങ്ങളും അടിവസ്ത്രത്തില്‍ ഘടിപ്പിച്ച ഉപകരണത്തിന്റെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്താണ് പൊലീസ് ഉദ്യോഗസ്ഥ കൂടിയായ യുവതി കേസില്‍ തെളിവുകളുണ്ടാക്കിയത്.

രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സംഭാഷണത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഏര്‍ലിന്‍ പലതവണ ഏറ്റുപറയുന്നതുമുണ്ട്. ഓഡിയോ ടേപ്പ് ഉപയോഗിച്ച് ഏര്‍ലിനെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ യുവതി. ലൈംഗീക കേസുകളിലെ ഇരകളുടെ പേര് വിവരങ്ങള്‍ പുറത്തുവിടരുതെന്ന നിയമം നിലനില്‍ക്കുന്നതിനാല്‍ യുവതിയുടെ കൂടുതല്‍ വിശദാശംങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

DONT MISS
Top