ഉദര അര്‍ബുദം മൂത്ര പരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്ന് പഠനം

chines doctor

representation image

ബീജിംങ്: വയറിലുണ്ടാകുന്ന അര്‍ബുദം മൂത്ര പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനീസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഈ  കണ്ടെത്തല്‍.

പുതിയ കണ്ടെത്തലോടെ ഉദരാര്‍ബുദങ്ങള്‍ ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഷാന്‍ഹ്വായ് റൂയ്ജിന്‍ ആശുപത്രിയിലെ പഠന സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍.

സൂ സെങ്കാങ് , യൂ യിങ്യാന്‍ എന്നിവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വേദന പേടിച്ച് ചൈനയിലെ ജനങ്ങള്‍ രോഗ നിര്‍ണ്ണയത്തിനുള്ള പരിശോധനയ്ക്ക് വിധേയരാവാറില്ല. എന്നാല്‍ ഈ കണ്ടുപിടുത്തം പരിശോധനയെ ഭയക്കുന്ന ജനങ്ങള്‍ക്ക് ഉപകാരപ്രദമാവും.

DONT MISS
Top