സാഹസികതയ്ക്ക് ശ്രമിച്ച യുവാവ് സ്വന്തം വിരലുകള്‍ ചെത്തിയെടുത്തു:വീഡിയോ കാണാം

stuntസ്വന്തം സാഹസിക പ്രകടനങ്ങള്‍ യൂട്യൂബ്,ഫെയ്‌സ്ബുക്ക് പോലുള്ള നവ മാധ്യമങ്ങളില്‍ പോസ്റ്റ്  ചെയ്ത് താരമാവുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത.  ഇത്തരത്തിലുള്ള സാഹസിക പ്രകടനങ്ങള്‍ പലപ്പോഴും അതിരു കടക്കും. വന്‍ ദുരന്തങ്ങളായാണ് ഇത്തരം സാഹസിക പ്രകടനങ്ങള്‍ അവസാനിക്കാറ്.

അത്തരമൊരു ദുരന്തമാണ് സ്റ്റുവര്‍ട്ട് എന്ന യുവാവിനും സംഭവിച്ചത്.  സുഹൃത്ത എറിഞ്ഞു കൊടുത്ത ഫ്രൂട്ട് വായുവില്‍ വെച്ച് വാള്‍ കൊണ്ട് വെട്ടിനുറുക്കാന്‍ ശ്രമിച്ച സ്റ്റുവര്‍ട്ടിന്റെ വിരല്‍ തന്നെ മുറിഞ്ഞു.

രണ്ട് വിരലുകളാണ് സ്റ്റുവര്‍ട്ട് സ്വയം ചെത്തിയെടുത്തത്. ചോരയൊലിക്കുന്ന കൈയ്യുമായി നിന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി.

DONT MISS
Top