നോട്ട് 7 ആണോ ഫോണ്‍? എങ്കില്‍ വിമാനത്തില്‍ വെച്ച് ചാര്‍ജ് ചെയ്യേണ്ടെന്ന് എയര്‍ലൈന്‍ കമ്പനി

Samsung_Qantas

വിമാന കമ്പനിയായ ക്വാണ്ടസ് എയര്‍വേയ്‌സാണ് നോട്ട് 7 വിമാനത്തില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നത് നിരോധിച്ചത്‌

ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് കുപ്രസിദ്ധി നേടിയ നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ വിമാനത്തില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നത് ഓസ്‌ട്രേലിയന്‍ വിമാന കമ്പനിയായ ക്വാണ്ടസ് എയര്‍വേയ്‌സ് നിരോധിച്ചു. ഈയാഴ്ച ആദ്യം പെര്‍ത്തില്‍ നിന്ന് സിഡ്‌നിയിലേക്ക് ക്വാണ്ടസ് എയര്‍വേയ്‌സില്‍ പോയ ഒരു ഒരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്. പിന്നീട് ഇക്കാര്യം ക്വാണ്ടസ് വക്താവ് സ്ഥിരീകരിച്ചു. ബാറ്ററി പൊട്ടിത്തെറിക്കുന്നതിനെ തുടര്‍ന്ന് ലോകവ്യാപകമായി സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7 തിരിച്ച് വിളിച്ചതിനെ തുടര്‍ന്നാണ് ഈ പിഇഡി (Personal Electronic Device) വിമാനത്തില്‍ ചാര്‍ജ് ചെയ്യുന്നത് നിരോധിച്ചതെന്നാണ് കമ്പനി പറയുന്നത്.

Exploded_Note7

ചാർജിംഗിനിടെ പൊട്ടിത്തെറിച്ച സാംസംഗ് ഗ്യാലക്സി നോട്ട് 7

ഏതായാലും ഈ വാര്‍ത്തയെ സാംസങ്ങ് നിസ്സാരമായി കാണില്ലെന്നാണ് അറിയുന്നത്. നേരത്തെ നോട്ട് 7 സ്മാര്‍ട്ട്‌ഫോണുകള്‍ തിരിച്ച് വിളിച്ചതിനൊപ്പം ചില രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാംസങ്ങ് വൈകിപ്പിച്ചിട്ടുണ്ടായിരുന്നു.

DONT MISS
Top