ഇമേജ് പ്ലാന്റ്: മലിനീകരണം തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ

v-chamunni

വി ചാമുണ്ണി

മലമ്പുഴ: മലമ്പുഴയിലെ ഇമേജിന്റെ മലിനീകരണം സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് സിപിഐ. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതി കൊടുത്തത് പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി ചാമുണ്ണി റിപ്പോര്‍ട്ടറോട് പറഞ്ഞു.

സംസ്‌കരിക്കാന്‍ കഴിയുന്നതിലധികം ആശുപത്രി മാലിന്യങ്ങള്‍ ഇമേജിലേക്ക് കൊണ്ടു വരുന്നുണ്ടെന്നുവെന്നത് വസ്തുതയാണ്. ഇത് അവസാനിപ്പിച്ചേ മതിയാകൂ, വി ചാമുണ്ണി പറഞ്ഞു. മലിനീകരണം തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടേ മതിയാകൂ. മലിനീകരണം അവസാനിപ്പിക്കണമെന്ന സമരക്കാരുടെ ആവശ്യം ന്യായമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതി കൊടുത്തത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. പഞ്ചായത്തും പ്രശ്‌നം പരിശോധിക്കണം. മണ്ണും, ജലവും വായുവും മലിനമാക്കുന്ന ഒന്നിനും സിപിഐ കൂട്ടുനില്‍ക്കില്ലെന്നും ചാമുണ്ണി കൂട്ടിച്ചേര്‍ത്തു. നേരത്തെ സിപിഐ ജില്ലാ ലീഡേഴ്‌സ് ക്യാമ്പും ഇമേജിന്റെ മലിനീകരണം അവസാനിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു.

DONT MISS
Top