ഐഫോണ്‍ 7ന്റെ വരവ് അറിയിച്ച് ടിം കുക്ക്; പുതിയ ഐഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

iphone 7

ഐഫോണിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ 7 (Iphone 7), ഐഫോണ്‍ 7 plus (Iphone 7 plus) എന്നിവയുടെ ഔദ്യോഗിക വരവ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രഖ്യാപിച്ചു. 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളില്‍ ഇറങ്ങുന്ന ഐഫോണ്‍ 7, ഐഫോണ്‍ plus സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക് ഫിനിഷ് എന്നീ നിറങ്ങളിലാണ് വിപണിയിലെത്തുക. 60000 രൂപയിലാണ് ആപ്പിള്‍ ഐഫോണ്‍ 7 ന്റെ വില ആരംഭിക്കുന്നത്. ഒക്ടോബര്‍ 7 നാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുക. പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകളാണ് ആപ്പിളിന്റെ ശ്രേണിയില്‍ ഏറ്റവും മികച്ചത് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

ഐഫോണ്‍ 7 , ഐഫോണ്‍ 7 plus –

colors

കൂടുതല്‍ വേഗതയാര്‍ന്ന പ്രോസസര്‍, പുതുമയാര്‍ന്ന ഹോം ബട്ടണ്‍, വാട്ടര്‍ റസിസ്റ്റന്റ്, ഡസ്റ്റ് പ്രോട്ടക്ഷന്‍ എന്നിങ്ങനെ ഒരുപിടി പുതു സവിശേഷതകളാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 plus മോഡലുകള്‍ക്ക് ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

water resistent

പുതിയ ഹോം ബട്ടണില്‍ ഫോഴ്‌സ് സെന്‍സിറ്റീവ് സാങ്കേതികതയായ ഫോഴ്‌സ് ടച്ചാണ്(Force Touch) ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഹോം ബട്ടണില്‍ നല്‍കുന്ന സമ്മര്‍ദ്ദത്തിന് അനുസരിച്ച് ഐഫോണ്‍ 7, ഐഫോണ്‍ 7 plus ന്റെ പ്രതികരണങ്ങളും വ്യത്യസ്തമാകും. കഴിഞ്ഞ വര്‍ഷം മാക് ബുക്കിലെ ട്രാക്ക് പാഡില്‍ ഫോഴ്‌സ് സെന്‍സിറ്റീവ് സാങ്കേതികത ആപ്പിള്‍ നല്‍കിയതിന്റെ പിന്തുടര്‍ച്ചയായാണ് പുതിയ മോഡലുകളിലും ഫോഴ്‌സ് ടച്ചിനെ ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

back engine

ഇതാദ്യമായാണ് ഐഫോണ്‍ മോഡലുകളില്‍ ആപ്പിള്‍ സ്റ്റീരിയോ സ്പീക്കറുകള്‍ നല്‍കുന്നത്. ഐഫോണ്‍ 6 ന്റെ ശബ്ദത്തേക്കാളും രണ്ടിരട്ടി ശബ്ദം പുറപ്പെടുവിക്കാന്‍ ഐഫോണ്‍ 7ന് സാധിക്കും. പുതിയ മോഡലുകളില്‍ ബാറ്ററി കാലവധി വര്‍ദ്ധിച്ചതായും ആപ്പിള്‍ അവകാശപ്പെടുന്നു. ഐഫോണ്‍ 6 s (Iphone 6s) നെക്കാളും ഒരു മണിക്കൂര്‍ കൂടുതല്‍ ബാറ്ററി ബാക്കപ്പാണ് ഐഫോണ്‍ 7 plus ന് ലഭിക്കുക എന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു.

ഡിസൈനും ഡിസ്‌പ്ലേയും-

iphone 4

മുന്‍ മോഡലായ ഐഫോണ്‍ 6 s , ഐഫോണ്‍ 6 എന്നീ മോഡലുകളില്‍ നിന്നും വലിയ വ്യത്യാസമില്ലാതെയാണ് ആപ്പിള്‍ പുതിയ മോഡലുകളെ വിപണിയിലെത്തിക്കുന്നത്. 4.7 ഇഞ്ചില്‍ റെറ്റീന എച്ഡി ഡിസ്‌പ്ലേ (Retina HD Display) യിലാണ് ഐഫോണ്‍ 7 നെ ആപ്പിള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ടോപ് എന്‍ഡ് വേര്‍ഷനായ ഐഫോണ്‍ 7 plus ല്‍ ഡിസ്‌പ്ലേ 5.5 ഇഞ്ചാണ്. മുന്‍മോഡലുകളുടെ സമാന റസല്യൂഷനിലാണ് ഐഫോണ്‍ 7 ശ്രേണിയെ ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

a10

എം10 മോഷന്‍ കോ പ്രോസസറോട് (m10 motion co processor) കൂടിയ ഐഫോണ്‍ 7 ശ്രേണിയില്‍ A1o ഫ്യൂഷന്‍ ചിപ്പ് സെറ്റാണ് (A10 fusion chipset) കരുത്തേകുന്നത്. പതിവ് പോലെ, പുതിയ ഐഫോണ്‍ മോഡലുകളില്‍ നല്‍കിയ റാമിനെ കുറിച്ച് ആപ്പിള്‍ പരാമര്‍ശിക്കുന്നില്ല.

ക്യാമറ-

camera

ക്യാമറയോടൊപ്പം ഫ്ളാഷ് ലൈറ്റിങ്ങിലും ചില മാറ്റങ്ങളോടെയാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ വിപണിയില്‍ എത്തുക. സാഹചര്യത്തിനനുസരിച്ച് രണ്ട് ടിന്റ് ലൈറ്റുകളാണ് മുന്‍മോഡലുകളില്‍ ആപ്പിള്‍ നല്‍കിയിരുന്നത് എങ്കില്‍ ഐഫോണ്‍ 7 ശ്രേണിയില്‍ നാല് ടിന്റ് ഫ്ളാഷ് ലൈറ്റാണ് ആപ്പിള്‍ അവതരിപ്പിച്ചിട്ടുള്ളത്. പ്രഫഷണല്‍ ഫോട്ടോഗ്രഫര്‍മാരെ ലക്ഷ്യം വച്ച് ചിത്രങ്ങളെ റൊ (RAW) ഫോര്‍മാറ്റില്‍ ലഭിക്കാനുള്ള സംവിധാനങ്ങളും ആപ്പിള്‍ പുതിയ മോഡലുകളില്‍ നല്‍കിയിട്ടുണ്ട്. 

ഇറങ്ങുന്നതിന് മുമ്പെ ഏറെ അഭ്യൂഹം പരത്തിയിരുന്ന രണ്ട് ക്യമാറകളുടെ സാന്നിധ്യവും ഇത്തവണ ഐഫോണ്‍ 7 ലൂടെ ആപ്പിള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. അതിനാല്‍ പത്ത് മടങ്ങ് സൂമിങ്ങ് സൗകര്യമാണ് ഐഫോണ്‍ 7 ലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ഇരു ക്യമാറകളും 12 മെഗാപിക്‌സല്‍ ശേഷിയിലാണ് ആപ്പിള്‍ അവതരിപ്പിച്ചിട്ടുള്ളത്.

വിലയും സ്റ്റോറേജും-

iphone 8

60000 രൂപയിലാണ് ഐഫോണ്‍ 7 നെ ഇന്ത്യയില്‍ ആപ്പിള്‍ അവതരിപ്പിക്കുക. സില്‍വര്‍ (silver), ഗോള്‍ഡ് (gold), റോസ് ഗോള്‍ഡ് (rose gold), ബ്ലാക്ക് (black), ജെറ്റ് ബ്ലാക്ക് ഫിനിഷ് (jet black finish) എന്നീ നിറങ്ങളിലാണ് ഐഫോണ്‍ വിപണിയില്‍ എത്തുക. ആടിസ്ഥാന മോഡലായ ഐഫോണ്‍ 7 ല്‍ ഇത്തവണ 32 ജിബിയാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. മുന്‍കാലങ്ങളില്‍ 16 ജിബി വേര്‍ഷനുകളിലാണ് അടിസ്ഥാന മോഡലുകളെ ആപ്പിള്‍ അവതരിപ്പിച്ചിരുന്നത്. ടോപ് എന്‍ഡ് വേര്‍ഷനുകളിലും 128 ജിബി, 256 ജിബി എന്നിങ്ങനെയായി ആപ്പിള്‍ സ്റ്റോറേജ് ശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഐഫോണ്‍ 6 ശ്രേണിയിലെ മോഡലുകളിലും ആപ്പിള്‍ സ്റ്റോറേജ് ശേഷി വര്‍ദ്ധിപ്പിക്കും.

ios 10-

iphone

ios 10 തന്നെയാണ് ഇത്തവണ ആപ്പിള്‍ അഭിമാനത്തോടെ അവതരിപ്പിച്ച മറ്റൊരു സവിശേഷത. ios 10 ലൂടെ ആപ്പിള്‍ സേവനങ്ങളായ മാപ്പ്‌സ് (maps), ഫോട്ടോസ് (photos), ഐഫോണ്‍ കീബോര്‍ഡ് (iphone keyboard) എന്നിവ കൂടുതല്‍ മികവാര്‍ന്നതാകും എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. ഒപ്പം, ശബ്ദ പിന്തുണയോടെയുള്ള ഡിജിറ്റല്‍ അസിസ്റ്റന്റ് സേവനമായ സിരി (siri) യിലും ആപ്പിള്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത ഡെവലപ്പര്‍മാര്‍ നിര്‍മ്മിച്ച ആപ്പുകളിലും ഇനി മുതല്‍ സിരി, ഐമെസേജ് സേവനങ്ങള്‍ ആപ്പിള്‍ നല്‍കി തുടങ്ങും.

ആപ്പിള്‍ എയര്‍പോഡ്‌സ്-

earphone

ഏറെ ആകാംഷയോടെയാണ് ആപ്പിള്‍ എയര്‍പോഡിനെ (apple airpod) ലോകം ഉറ്റ് നോക്കുന്നത്. ആപ്പിളിന്റെ എല്ലാ സംവിധാനങ്ങളുമായി കണക്ട് ചെയാന്‍ സാധിക്കുന്ന വയര്‍ലെസ് ഹെഡ്‌ഫോണായ ആപ്പിള്‍ എയര്‍പോഡാണ് വരും കാലങ്ങളില്‍ ശബ്ദ സങ്കല്പങ്ങളെ മാറ്റി മറിക്കുക എന്ന് പ്രഖ്യാപിച്ചാണ് ആപ്പിള്‍ എെഫോണ്‍ 7 ശ്രേണിയെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ അവസാന വാരത്തോടെ, 15400 രൂപ വിലയില്‍ ആപ്പിള്‍ എയര്‍പാഡ് വിപണിയിലെത്തും.

iphone 3

എന്നാല്‍ പതിവ് ഹെഡ്‌ഫോണ്‍ ജാക്കുകളെ മാറ്റി, ലൈറ്റ്‌നിങ്ങ് കണക്ടറിലൂടെയാണ് ഐഫോണ്‍ 7 ന്റെ ശ്രേണിയില്‍ ഹെഡ്‌ഫോണുകള്‍ പ്രവര്‍ത്തിക്കുക എന്ന് ആപ്പിള്‍ വ്യക്തമാക്കുന്നു. അതിനാല്‍ പുതിയ മോഡലുകളില്‍ ഇനി ചാര്‍ജ്ജിങ്ങ് പോര്‍ട്ട് മുഖേനയാണ് ഹെഡ്‌ഫോണുകളെ കണക്ട് ചെയാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുക. എന്നാല്‍ പഴയ ഹെഡ്‌ഫോണുകളെ പുതിയ ഐഫോണ്‍ മോഡലുകളില്‍ ഉപയോഗിക്കുവാനായി അഡാപ്റ്ററും ആപ്പിള്‍ നല്‍കുന്നുണ്ട്.

DONT MISS
Top