കൊല്‍ക്കത്തയില്‍ വന്‍ ആയുധവേട്ട: 101 തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തു

gun

പിടിച്ചെടുത്ത വെടിയുണ്ടകളും തോക്കുകളും

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രബീന്ദ്രനഗറില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 101 തോക്കുകള്‍ പൊലീസ് കണ്ടെടുത്തു. രബീന്ദ്രനഗറിലെ ഒരു വീട്ടില്‍ നിന്നുമാണ് തോക്കുകള്‍ കണ്ടെത്തിയത്.

നഗരത്തിലെ ഒരു വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. തുടര്‍ന്നാണ് 101 തോക്കുകളും, 54 റൗണ്ട് വെടിയുണ്ടകളും, 9 കിലോഗ്രാം സ്‌ഫോടന വസ്തുക്കളും അടക്കം വന്‍ ആയുധശേഖരം കണ്ടെത്തിയതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ ചൗധരി പറഞ്ഞു.

പ്രധാന കുറ്റവാളി അഫ്താബ് ഹുസൈനും നാലു കൂട്ടാളികളും പൊലീസ് പിടിയിലായിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് അഫ്താബ് ഹുസൈന്‍ ഈ വീട്ടില്‍ താമസിച്ചതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കുടുംബത്തെ മറയാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പിടിയിലായവര്‍ക്ക് ആഗോള ആയുധവിതരണക്കാരുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അഞ്ച് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. ഇവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

DONT MISS
Top