ചിത്രീകരിച്ചത് 25 വര്‍ഷം മുമ്പ്, യൂടൂബില്‍ തരംഗമായ് ഷാറൂഖ് ചിത്രം

sharukh

മുംബൈ : ഷാറൂഖ് ചിത്രങ്ങള്‍ ബോളിവുഡില്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തകര്‍ത്തോടുന്നത് നിത്യസംഭവമാണ്. എന്നാല്‍ യൂട്യൂബില്‍ ഇപ്പോള്‍ തരംഗമാകുന്നത് ബാദ്ഷായുടെ 25 വര്‍ഷം മുമ്പ് ചിത്രീകരിച്ച ചിത്രമാണ്. 1991 ല്‍ ചിത്രീകരിച്ച മഹാന്‍ കാര്‍സ് എന്ന 17 മിനുട്ട് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രമാണ് കാല്‍ നൂറ്റാണ്ടിനുശേഷം വൈറലായിരിക്കുന്നത്.

രാജകൊട്ടാരത്തില്‍ ജോലി തേടിയെത്തുന്ന കൊട്ടരാജീവനക്കാരന്റെ മകന്റെ വേഷത്തിലാണ് കിംഗ് ഖാന്‍ അഭിനയിച്ചിരിക്കുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഷാറൂഖിന്റെ സഹപാഠിയായ ദിനേഷ് ലഖ്‌നപാലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 3000 രൂപയായിരുന്നു ചിത്രത്തിലെ അഭിനയത്തിന് ഷാറൂഖിന് ലഭിച്ച പ്രതിഫലം. ടെലിവിഷനിലും സിനിമകളിലും സജീവമാകുന്നതിന് മുന്നേയായിരുന്നു ഷാറൂഖിന്റെ ഈ ചിത്രം.

DONT MISS
Top