വിപണി കീഴടക്കി ഐഫോണ്‍ 6 എസും ഐഫോണ്‍ 6ഉം

iphone-6

ഐഫോണ്‍

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ആപ്പിളിന്റെ ഐഫോണ്‍ 6 എസും, ഐഫോണ്‍ 6ഉം ആണെന്ന് വിപണി വിദഗ്ദന്‍മാരുടെ റിപ്പോര്‍ട്ടുകള്‍. ലോകത്താകമാനം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്ന് സ്മാര്‍ട്ട് ഫോണുകളില്‍ ആദ്യ രണ്ട് സ്ഥാനവും അമേരിക്കന്‍ വമ്പന്മാരായ ആപ്പിളിനാണ്.

2016-ന്റെ പകുതിയോടെ 14.2 മില്ല്യണ്‍ യൂണിറ്റ് സ്മാര്‍ട്ട് ഫോണുകളാണ് ലോകത്താകമാനം ആപ്പിള്‍ വിറ്റഴിച്ചത്. ഇത് മൊത്ത സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ നാലു ശതമാനത്തോളമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ആപ്പിള്‍ ഐഫോണ്‍ 6 എസ് ഫോണാണ് ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് ഫോണെന്നും, ലോകത്ത് പന്ത്രണ്ടോളം രാജ്യങ്ങളില്‍ 6 എസ് ഇതിനോടകം തന്നെ പ്രചാരം നേടിക്കഴിഞ്ഞെന്നും വിപണി വിദഗ്ദന്‍ നീല്‍ മോസ്റ്റണ്‍ പറഞ്ഞു. ആകര്‍ഷണീയമായ രൂപകല്‍പ്പനയും, വിശാലമായ ഡിസ്‌പ്ലേ സംവിധാനവും, ഫിംഗര്‍ പ്രിന്റ് സെക്യൂരിറ്റി തുടങ്ങിയ ഫീച്ചറുകളാണ് ഐഫോണ്‍ 6 എസിന്റെ വന്‍ പ്രചാരത്തിന് കാരണമെന്നും നീല്‍ മാസ്റ്റോണ്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം സ്ഥാനത്തുള്ള ഐഫോണ്‍ 6 ഇതുവരെ വിറ്റഴിച്ചത് 8.5 മില്ല്യണ്‍ യൂണിറ്റുകളാണ്.ഇത് മൊത്ത സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ രണ്ട് ശതമാനം വരും. ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

DONT MISS
Top