അധ്യാപകരെ തളര്‍ത്തിയ രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് വിവാദത്തില്‍

രാം ഗോപാല്‍ വര്‍മ്മ (ഫയല്‍ ചിത്രം)

രാം ഗോപാല്‍ വര്‍മ്മ (ഫയല്‍ ചിത്രം)

തിരുപ്പതി: അധ്യാപകദിനത്തോട് അനുബന്ധിച്ച്  സിനിമ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നടത്തിയ ട്വീറ്റ് വിവാദത്തില്‍. രാഷ്ട്രീയ ജതീയ ഉപാധ്യയ പരീഷത്താണ് രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സെപ്റ്റംബര്‍ 5 ന് #UnHappyTeachersDay എന്ന ഹാഷ്ടാഗോഡ് കൂടിയാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ട്വീറ്റിന്റെ കൂടെ ടീച്ചേര്‍സ് വിസ്‌കി എന്ന മദ്യത്തിന്റെ ചിത്രം നല്‍കിയതാണ് വിവാദത്തിന് ആധാരം. ആര്‍ജെയുപി സംസ്ഥാന പ്രസിഡന്റ് ടി ഗോപാലാണ് രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ തിരുപതിയിലെ മുത്യാലറെഡ്ഡിപല്ലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് അധ്യാപകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ടി ഗോപാലെ ആരോപിക്കുന്നത്. രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് അദ്ദേഹത്തിന്റെ തകര്‍ന്ന മാനസിക നിലയുടെ വ്യക്തമായ ചിത്രമാണ് നല്‍കുന്നതെന്ന് ടി ഗോപാലെ കൂട്ടിചേര്‍ത്തു.

സംസ്ഥാന അധ്യാപക യൂണിയന്റെ മുഖവാരികയായ ഉപാധ്യായ വാനിയുടെ എഡിറ്ററായ മുഖലാ അപ്പറാവുവും രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് അധ്യാപകരുടെ മാനത്തിന് വിലയിടുകയാണ് എന്നും രാം ഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ നടപടി സ്വീകരിക്കണം എന്നും മുഖലാ അപ്പറാവു ആവശ്യപ്പെട്ടു.

താന്‍ ഒരിക്കലും പഠിച്ചിട്ടില്ല, എപ്പോഴും മറ്റുള്ളവരെ പഠിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിനാല്‍ അധ്യാപകദിന ആശംസകള്‍ സ്വയം നേരുന്നു. താന്‍ എന്നും അധ്യാപകരെ വെറുത്തിട്ടേയുള്ളു. അതിനാലാണ് ക്ലാസുകള്‍ കട്ട് ചെയ്തു സിനിമകള്‍ കാണാന്‍ പോയിട്ടുള്ളതും പിന്നീട് സിനിമ സംവിധായകനായതും- ഇതായിരുന്നു രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്.

തന്റെ അധ്യാപകരെക്കാളേറെ ഉന്നതിയിലാണ് താന്‍ നിലകൊള്ളുന്നതെന്നും അധ്യാപകരെക്കാള്‍ ഏറെ പരിജ്ഞാനം ഇപ്പോള്‍ തനിക്ക് ഉണ്ടെന്നും രാം ഗോപല്‍ വര്‍മ്മയുടെ ട്വീറ്റ് കൂട്ടിച്ചേര്‍ക്കുന്നു.

DONT MISS
Top