പ്രണയാതുരമായി ഈ ഗാനം; രണ്‍ബീറും ഐശ്വര്യയും പ്രേക്ഷകമനസുകളില്‍

music

ചിത്രത്തിലെ ഒരു രംഗം

സ്റ്റുഡന്റ് ഓഫ് ദി ഇയറിനു ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ഏ ദില്‍ ഹെ മുഷ്‌കില്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തു വന്നു. ഐശ്വര്യ റായ് ബച്ചനും രണ്‍ബീര്‍ കപൂറും പ്രണയാതുരമായി എത്തുന്ന ഗാനം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അരിജിത്ത് സിംഗാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യ എഴുതിയ വരികള്‍ക്ക് പ്രിതമാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ഏറെ സുന്ദരിയായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഐശ്വര്യയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അനുഷ്‌ക ശര്‍മ, ലിസ ഹെയ്ഡന്‍, ഫവദ് ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പ്രണയവും പ്രണയനൈരാശ്യവും പ്രമേയമാകുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ലണ്ടനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ധര്‍മ്മാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹീരു യാഷ് ജോഹറും കരണ്‍ ജോഹറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top