ഇത്രയ്ക്ക് പട്ടിസ്‌നേഹമാണെങ്കില്‍ രണ്ടുമൂന്നേക്കര്‍ പറമ്പെടുത്ത് തെരുവുപട്ടികളെ വളര്‍ത്ത്; രഞ്ജിനി ഹരിദാസിന് പെണ്‍കുട്ടിയുടെ വീഡിയോ സന്ദേശം

ranjini-haridasതെരുവുനായകളോടുളള സ്‌നേഹം കേരളത്തിലെ തെരുവുനായകള്‍ക്കു വേണ്ടി വാദിച്ച രജ്ഞിനി ഹരിദാസിന് പെണ്‍കുട്ടിയുടെ വീഡിയോ സന്ദേശം. മേനക ഗാന്ധിയുടെ സംഘത്തിനും രജ്ഞിനി ഹരിദാസിനും വേണ്ടി സമര്‍പ്പിക്കുന്ന വീഡിയോ ആണെന്ന് പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടിയുടെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്.

“കാറില്‍ പോകുമ്പോള്‍ പട്ടികളെ പുറത്തു കണ്ടാല്‍ രഞ്ജിനിക്ക് വലിയ സന്തോഷം തോന്നുമായിരിക്കും. പക്ഷെ ഒരു മാലിന്യക്കൂനയ്ക്ക് മുന്നില്‍ നില്‍ക്കുന്ന കുറച്ച് പട്ടികള്‍ക്കിടയിലേക്ക് അഞ്ച് മിനിറ്റ് ഇറങ്ങിനില്‍ക്കാന്‍ കഴിയുമോ” എന്നാണ് പെണ്‍കുട്ടി രഞ്ജിനിയെ വെല്ലുവിളിച്ചിരിക്കുന്നത്. നാട്ടുകാര്‍ക്ക് ഉപദ്രവമുണ്ടാക്കുകയും, പിഞ്ചുകുഞ്ഞുങ്ങളെ പോലും പിച്ചിച്ചീന്തുന്ന പട്ടികളെ കൊല്ലരുതെന്ന് പറയുന്നത് എന്തിന് വേണ്ടിയാണെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

“കുറെ കാശും പണവും പ്രതാപവും ഉണ്ടല്ലോ. രണ്ടുമൂന്നേക്കര്‍ പറമ്പ് വാങ്ങിയിട്ട് ഈ തെരുവുപട്ടികളെ അതില്‍ കൊണ്ടുപോയിട്ട് വളര്‍ത്ത്. അല്ലാതെ നാട്ടുകാര്‍ക്ക് ഉപദ്രവമാകുന്ന പട്ടികളെ കൊല്ലരുതെന്ന് പറയാന്‍ രഞ്ജിനിക്ക് യാതൊരു അവകാശവുമില്ലെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നുണ്ട്. കാറിനുള്ളിലിരുന്ന് പുറത്തെ ലോകം കാണുന്നത് കൊണ്ടാണ് ഇതൊന്നും മനസിലാകാത്തത്. ഇത്രയ്ക്ക് പട്ടിസ്‌നേഹമാണെങ്കില്‍ സ്വന്തമായി വീട്ടില്‍ കൊണ്ടുപോയോ പറമ്പെടുത്തോ വളര്‍ത്തണെന്നും പെണ്‍കുട്ടി വീഡിയോ സന്ദേശത്തില്‍ പറയുന്നു.

നായ മുഖം കടിച്ചു വികൃതമാക്കിയ ഒരു കുരുന്ന് അച്ഛനെ തോളിൽ കിടന്നുറങ്ങുന്നത് കണ്ട വേദന സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ സാഹസത്തിനു മുതിർന്നതെന്നും പെൺകുട്ടി പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

DONT MISS
Top