ജെയിംസ് ബോണ്ടാകാന്‍ ഡാനിയല്‍ ക്രെയ്ഗിന് വാഗ്ദാനം 1000 കോടി

daniel-craig

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ ജെയിംസ് ബോണ്ട് വീണ്ടുമെത്തുകയാണ്. ഡോക്ടര്‍ നോ മുതല്‍ സ്‌പെക്ടര്‍ വരെയുള്ള ബോണ്ട് പരമ്പരയിലെ ഒടുവിലത്തെ കണ്ണിയാണ് ഡാനിയല്‍ ക്രെയ്ഗ്. സ്‌പെക്ടറിന് ശേഷം ബോണ്ട് പരമ്പരയില്‍ നിന്ന് ഡാനിയല്‍ ക്രെയ്ഗ് മാറി നില്‍ക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു.

എന്നാല്‍ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് ക്രെയ്ഗിന് 150 മില്യണ്‍ ഡോളര്‍ ഏകദേശം 1000 കോടി രൂപ വാഗ്ദാനം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. 2006 ല്‍ ഇറങ്ങിയ കാസിനോ റോയല്‍ മുതലാണ് ക്രെയ്ഗ് ബോണ്ട് വേഷം കെട്ടി തുടങ്ങിയത്. ക്വാണ്ടം ഓഫ് സോളസ്, സ്‌കൈ ഫാള്‍ മുതല്‍ ഏറ്റവും ഒടുവിലായി 2015ല്‍ ഇറങ്ങിയ സ്‌പെക്ടറിലും ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ടായി തുടങ്ങി.

DONT MISS
Top