ഒപ്പം ട്രെയിലറിന് പ്രശംസയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

oppam 2

മോഹന്‍ലാല്‍- രാം ഗോപാല്‍ വര്‍മ്മ

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ഏറ്റവും പുതിയ ചിത്രം ഒപ്പത്തിന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പ്രശംസ. താന്‍ ഒപ്പം ട്രെയിലര്‍ കണ്ടെന്നും ഇത് ഹോളിവുഡ് ചിത്രമായ ടേക്കണിന്റെ ഏറ്റവും മികച്ച പകര്‍പ്പാണെന്ന് കരുതുന്നതായും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

ലയാം നീസണ്‍ നായകനായി എത്തിയ ടേക്കണിന്റെ മൂന്ന് ഭാഗങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബോളിവുഡ് അടക്കമുള്ള വിവിധ ഭാഷകളില്‍ ഈ സിനിമയുടെ പ്രമേയം ആധാരമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒപ്പം റീമേക്കല്ലെന്ന് പ്രിയദര്‍ശന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

ഹാസ്യത്തിന്റെ പതിവുപാത വിട്ട് സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ഒപ്പം ഓണം റിലീസായാണ് തീയറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ അന്ധകഥാപാത്രമായെത്തുന്ന ചിത്രത്തില്‍ വിമലാ രാമനും അനുശ്രീയുമാണ് നായികമാരായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

യോദ്ധാ, ഗുരു തുടങ്ങിയ ചിത്രങ്ങളില്‍ കാഴ്ചയില്ലാത്തയാളായി മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ മുഴുനീള വേഷം ആദ്യമായാണ്. പ്രത്യേക സാഹചര്യത്തില്‍ കൊലപാതകത്തിനു സാക്ഷ്യം വഹിക്കുന്നയാള്‍ പിന്നീട് കാഴ്ചയില്ലായ്മയോട് പടപൊരുതി കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിയ്ക്കുന്നതാണ് കഥയുടെ കാതല്‍. സെപ്റ്റംബര്‍ എട്ടിന് ചിത്രം തീയറ്ററുകളിലെത്തും.

DONT MISS
Top