വൈകിയെത്തിയ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ വക ‘കരണത്തടി’ ശിക്ഷ; വീഡിയോ വൈറലായതോടെ പണിപോയി

china

വിദ്യാര്‍ത്ഥിയുടെ മുഖത്തടിക്കുന്ന അദ്ധ്യാപകന്‍

ബെയ്ജിങ്: ട്രെയിനിങിന് വൈകിയെത്തിയ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ വക കരണത്തടി ശിക്ഷ. ചൈനയിലെ റിസാവോ നഗരത്തിലെ ഷാങോഡോങ് റിസാവോ മാരിടൈം അക്കാദമിയിലാണ് സംഭവം. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

മുപ്പത് മിനിട്ടോളം വൈകിയെത്തിയതിനാണ് അദ്ധ്യാപകന്‍ സെങ് പതിനെട്ടുകാരനായ വിദ്യാര്‍ത്ഥിയെ കരണത്തടിച്ചത്. മറ്റ് വിദ്യാര്‍ത്ഥികള്‍ നോക്കി നില്‍ക്കെ ഒന്നിലധികം തവണ സെങ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളിലൊരാളായ വിദ്യാര്‍ത്ഥി ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് വൈറലായതോടെയാണ് അദ്ധ്യാപകനെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്.

ഷാങോഡോങ് റിസാവോ മാരിടൈം അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മിലിറ്ററി പരിശീലനം നല്‍കുന്നുണ്ട്. കൃത്യനിഷ്ടത പാലിക്കാത്തതിനാണ് അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

DONT MISS
Top