ഫെഡററുടെ ഗ്രാന്‍ഡ്സ്ലാം നേട്ടം മറികടന്ന് സെറീന വില്യംസ്

serena

ന്യുയോര്‍ക്ക്: യുഎസ് ടെന്നീസ് താരം സെറീന വില്യംസിന് റെക്കോര്‍ഡ്. റോജര്‍ ഫെഡററുടെ 307 ഗ്രാന്‍ഡ്സ്ലാം വിജയം എന്ന റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം 308 ഗ്രാന്‍ഡ്സ്സാം വിജയനേട്ടത്തോടെ സെറീന വില്യംസ് കരസ്ഥമാക്കിയത്.

6-2, 6-3 എന്ന സ്‌കോറിന് കസാക്കിസ്താന്‍ താരം യാരോസ്ലാവ സ്വെദോവയെ കീഴടക്കിയാണ് സെറീന വില്യംസ് യുഎസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. പരിക്കിനെ തുടര്‍ന്ന് റിയോയില്‍ നിറം മങ്ങിയ സെറീന വില്യംസിന്റെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ആശങ്കയോടെയായിരുന്നു ഫ്ളഷിങ്ങ് മെഡോസിലെ ടെന്നീസ് കോര്‍ട്ടില്‍ ആരാധകര്‍ സെറീനയെ ഉറ്റ് നോക്കിയിരുന്നത്. എന്നാല്‍ തന്റെ പ്രിയ കോര്‍ട്ടായ ഫ്ളഷിങ്ങ് മെഡോസില്‍ ആക്രമണ തന്ത്രമാണ് സെറീന വില്യംസ് കൈകൊണ്ടത്. റോമേനിയന്‍ താരം സിമോണ ഹാലേപിനെയാണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ സെറീന എതിരിടുക.

കാല്‍ മുട്ടിനേറ്റ പരിക്ക് മൂലം ഫെഡറര്‍ ഈ സീസണില്‍ മത്സരിക്കാത്തതിനാല്‍ സെറീനയുടെ പുതിയ ഗ്രാന്‍സ്ലാം നേട്ടം കുറച്ച് കാലത്തേക്ക് ഭദ്രമായിരിക്കും. നേരത്തെ ചെക്ക് റിപ്പബ്ലിക്ക് താരമായ മാര്‍ട്ടീന നവരത്തിലോവയുടെ റെക്കോഡ് മറികടന്ന് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം വിജയങ്ങള്‍ നേടുന്ന വനിതാ താരമെന്ന റെക്കോഡ് സെറീന നേടിയിരുന്നു.

DONT MISS
Top