ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക് മുന്‍പില്‍ മേല്‍ വസ്ത്രമില്ലാതെ ‘സുന്ദരികള്‍’; റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഒരു ‘പുതിയ ക്യാമ്പെയിന്‍’

speed

ചീറിപ്പായുന്ന വാഹനങ്ങളേയും അവ മൂലമുണ്ടാകുന്ന അപകടങ്ങളേയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് റഷ്യയിലെ നിഷ്‌നി നൊവ്‌ഗൊറോഡ് നിവാസികള്‍. ഇതിന് പുതിയൊരു പരിഹാരമാര്‍ഗവും അവര്‍ തന്നെ കണ്ടെത്തി. വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കാന്‍ ഇവര്‍ കണ്ടെത്തിയ പുതിയ അടവ് ഒരു ഒന്നൊന്നര അടവുതന്നെയാണ്.

speed-2

പ്രദേശത്തെ സെവെര്‍നി ഗ്രാമത്തിലെ റോഡുകളില്‍ സ്പീഡ് ലിമിറ്റ് ബോര്‍ഡുകളുമായി സുന്ദരികളായ യുവതികളേയാണ് ഇവര്‍ നിയോഗിച്ചിരിക്കുന്നത്. ഇവരാകട്ടെ അര്‍ദ്ധ നഗ്നരും. പരീക്ഷണാര്‍ത്ഥമാണ് പരിപാടി അവതരിപ്പിച്ചതെങ്കിലും സംഭവം ഫലം കണ്ടു. ചീറിപ്പായുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇവരെ കണ്ടതോടെ വാഹനത്തിന്റെ സ്പീഡൊന്ന് കുറച്ചു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് അപകടങ്ങള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അവ്‌റ്റോഡ്രിഷേനിയ എന്ന സംഘടനയാണ് ഇത്തരത്തിലൊരു ക്യാമ്പെയിന്‍ അവതരിപ്പിച്ചത്.

speed-3

റഷ്യയില്‍ റോഡപകടങ്ങലില്‍ വര്‍ഷം തോറും മുപ്പതിനായിരത്തോളം പേരാണ് മരിക്കുന്നത്. ഇതിന് പലതരത്തിലുള്ള പരിഹാരമാര്‍ഗങ്ങളും അധികൃതര്‍ പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. തുടര്‍ന്നാണ് ‘വസ്ത്രം കുറച്ചുകൊണ്ടുള്ള’ പുതിയ തന്ത്രം പരീക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. എന്തായാലും സുന്ദരികളെ കണ്ട് കണ്ണുതെറ്റി ഡ്രാവര്‍മാര്‍ വാഹനങ്ങള്‍ എവിടെയെങ്കിലും കയറ്റിയതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

DONT MISS
Top