ആഗോള യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യന്‍ ഐഐടികള്‍ക്ക് തിരിച്ചടി

iiit

ദില്ലി: ലോക യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ഇന്ത്യന്‍ ഐഐടികള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. ചൊവാഴ്ച പുറത്തിറക്കിയ പുതിയ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും അമേരിക്കയിലെ മസ്സാച്ചുസെറ്റസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഒന്നാമതെത്തി.

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച മികച്ച സ്ഥാപനം. പക്ഷേ, പട്ടികയിലെ മികച്ച ആദ്യ 150 സ്ഥാപനങ്ങളില്‍ ഉള്‍പ്പെടാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് സാധിച്ചില്ല. അഞ്ച് സ്ഥാനം ഉയര്‍ന്ന് മദ്രാസ് ഐഐടി, ആദ്യ 250 സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടിയത് മാത്രമാണ് ഇന്ത്യയ്ക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നത്.

കൂടാതെ, 2015 ലെ പട്ടികയില്‍ ആദ്യ 1000 ത്തില്‍ ഉള്‍പ്പെട്ടിരുന്ന പത്തില്‍ ഒന്‍പത് ഇന്ത്യന്‍ സ്ഥാപനങ്ങളും ഇത്തവണ ഇല്ല എന്നതും ശ്രദ്ധേയമാണ്. മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും നാല് സ്ഥാപനങ്ങള്‍ മാത്രമാണ് ആദ്യ 100 സ്ഥാപനങ്ങളില്‍ ഇടം പിടിച്ചത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്ത്യന്‍ ഗവേഷണ സ്ഥാപനങ്ങള്‍ മികച്ച 100 സ്ഥാപനങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇത്തവണ, ഐഐടി മദ്രാസ് എട്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 101 റാങ്കാണ് ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയില്‍ നേടിയത്. പതിനൊന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് ഇന്ത്യയില്‍ നിന്നും മികച്ച ഗവേഷണ സ്ഥാപനം എന്ന് പട്ടിക സൂചിപ്പിക്കുന്നു.

പിഎച്ച്ഡി യോഗ്യതയുള്ള ഗവേഷകരുടെ അഭാവമാണ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ നിലവാരം കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടുന്നു. ഒപ്പം, വിദേശങ്ങളില്‍ നിന്നും പിഎച്ച്ഡി യോഗ്യതയുള്ള ഗവേഷകര്‍ ഇന്ത്യയിലേക്ക് വരുന്നില്ല എന്നതും ആഘാതം വര്‍ദ്ധിപ്പിക്കുന്നു.

DONT MISS
Top