‘ഹര്‍ഭജന്‍ സിംഗ് ഇപ്പോഴും എന്റെ ഉറക്കത്തില്‍ പേടി സ്വപ്‌നമായി പ്രത്യക്ഷപ്പെടാറുണ്ട്’; റിക്കി പോണ്ടിംഗ്

harbhajan

മെല്‍ബണ്‍: ഇന്ത്യ കണ്ട മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗ് ഇപ്പോഴും ഉറക്കത്തില്‍ പേടി സ്വപ്നമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ റിക്കി പോണ്ടിംഗ്. ഇത് ആദ്യമായാണ് മുന്‍ ആസ്‌ട്രേലിയന്‍ നായകന്‍ കൂടിയായ റിക്കി പോണ്ടിംഗ് തനിക്ക് പേടിയുള്ള ബൗളര്‍ ആരാണെന്ന് മനസ് തുറക്കുന്നത്.

ടെസ്റ്റില്‍ പത്തോളം തവണ പോണ്ടിംഗിനെ ഹര്‍ഭജന്‍ പുറത്താക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ തന്റെ ഏറ്റവും വലിയ ശത്രു ഹര്‍ഭജനായിരുന്നുവെന്ന് പോണ്ടിംഗ് പറഞ്ഞു. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അസാധാരണ കഴിവുള്ള താരമാണെന്നെന്നും പോണ്ടിംഗ് പറഞ്ഞു. കോഹ്‌ലിക്ക് ഇനിയും കരിയര്‍ ഏറെ മുന്നോട്ടുണ്ട്. അയാളുടെ പ്രായം അയാള്‍ക്ക് അനുകൂലമാണ്. മികച്ച വണ്‍ഡേ കരിയറാണ് ഇതുവരെ കോഹ്‌ലിയുടേത്. റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
അതേസമയം നിലവില്‍ കളിക്കുന്നവരില്‍ ആരാണ് ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് പോണ്ടിംഗ് ഉത്തരം പറഞ്ഞില്ല. ഇവരെല്ലാവരും കളിക്കുന്നത് താന്‍ ആസ്വദിക്കുന്നു എന്നായിരുന്നു പോണ്ടിംഗിന്റെ മറുപടി. നേരത്തേ ആസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണും സമാന അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. സച്ചിനാണ് തന്റെ പേടിസ്വപ്‌നമെന്നാണ് അന്ന് വോണ്‍ പറഞ്ഞത്.

DONT MISS
Top