പിടിമുറുക്കി സൗദി സര്‍ക്കാര്‍; രഹസ്യമായി മൊബൈല്‍ റിപ്പയറിംഗ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി

saudi

Representative Image

സൗദി: വിദേശികള്‍ താമസ കേന്ദ്രങ്ങിലോ ഒളിസങ്കേതങ്ങളിലോ രഹസ്യമായി മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയാല്‍ കര്‍ശനമായി നേരിടുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരിന്റെ സ്വദേശിവത്ക്കരണ നയത്തെ അവഹേളിക്കുന്ന വിദേശികളുടെ നടപടിക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ജൂവലറി, പച്ചക്കറി, ടാക്‌സി കാറുകള്‍ എന്നീ മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം പത്ത് വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും വിജയിച്ചില്ല. ഇതിലെ പോരായ്മകള്‍ പഠിച്ചാണ് മൊബൈല്‍ വിപണിയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണത്തിന് പദ്ധതി തയ്യാറാക്കിയത്. രണ്ട് ഘട്ടങ്ങളായി പ്രഖ്യാപിച്ച സ്വദേശിവത്ക്കരണം വിജയകരമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒന്നാം ഘട്ടത്തില്‍ നജ്‌റാനില്‍ 96 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 93ഉും ഹായിലില്‍ 91 ശതമാനവും സ്വദേശിവത്ക്കരണം പൂര്‍ത്തിയാക്കി.

അല്ഖ സീം, റിയാദ് എന്നിവിടങ്ങളില്‍ 89 ശതമാനവും ജിസാനില്‍ 87ഉം മദീനയില്‍ 84ഉം അല്ബാദഹ, അല്ജൗിഫ് എന്നിവിടങ്ങളില്‍ 83 ശതമാനവും ഒന്നാം ഘട്ടത്തില്‍ സ്വദേശിവത്ക്കരണം പൂര്‍ത്തിയായി. മക്കയില്‍ 76ഉും അസീര്‍ പ്രവിശ്യയില്‍ 70 ശതമാനവും സ്വദേശിവത്ക്കരണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ അഫ്‌ലാജില്‍ താമസസ്ഥലത്ത് മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് നടത്തിയ വിദേശിയെ സുരക്ഷാ വകുപ്പിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തതായി തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യ മൊബൈല്‍ റിപ്പയറിംഗ് കേന്ദ്രം നിരീക്ഷിക്കുന്നമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

DONT MISS
Top