ക്രിക്കറ്റ് താരത്തേയും അമ്പരപ്പിച്ച് പാക് ആരാധകന്റെ തകര്‍പ്പന്‍ ക്യാച്ച്; സമ്മാനമായി കിട്ടിയത് മറ്റൊരു ലോട്ടറി

catch

ലണ്ടന്‍: പാകിസ്താനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം കാണാന്‍ പോയ പാക് ആരാധകന് ഇതിലും വലിയൊരു ലോട്ടറി അടിക്കാനില്ല. ഓസ്‌ട്രേലിയയിലേക്കൊരു ടൂറാണ് ആരാധകന് ഒത്തിരിക്കുന്നത്, അതും ആവേശം കൊണ്ട് ഒരു ബോള് ചാടിപ്പിടിച്ചതിനാണ് ഇയാള്‍ക്ക് ഓസ്‌ട്രേലിയയിലേക്കൊരു ടിക്കറ്റ് സമ്മാനമായി ലഭിച്ചത്. സംഭവം നടന്നത് കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡന്‍സില്‍ ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള മത്സരത്തിനിയിലാണ്.

ബൗണ്ടറിവരക്കുളളിലും അതിന്റെ അടുത്തും തകര്‍പ്പന്‍ ക്യാച്ചുകള്‍ ക്രിക്കറ്റ് ലോകത്ത് നാം ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍ ബൗണ്ടറി വരക്കപ്പുറത്ത് ഗ്യാലറിയിലിരിക്കുന്ന കാണികളുടെ സാഹസിക ക്യാച്ചുകള്‍ അത്ര സാധരണമല്ല. അതും ഒരു ക്രിക്കറ്റ് താരത്തിന് അഭിനന്ദിക്കേണ്ടി വരികയും ചെയ്യുക എന്നത് അസാധാരണമാണ്. അത്തരമൊരു കാഴ്ചയാണ് ഇംഗ്ലണ്ടും പാകിസ്താനും തമ്മില്‍ നടന്ന അവസാന ഏകദിനത്തില്‍ പ്രകടമായത്. പാകിസ്താന്റെ സര്‍ഫറാസ് ഖാന്‍ അടിച്ച സിക്‌സ് ഗ്യാലറിയില്‍ മനോഹരമായി കൈപിടിയിലൊതുക്കിയത് കാണികളിലൊരാള്‍. പാകിസ്താന്‍കാരനായ ഇദ്ദേഹത്തിന്റെ ക്യാച്ചിന് ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ബെന്‍സ്റ്റോക്ക് അഭിനന്ദിക്കുകയും ചെയ്തു. പോരാത്തതിന് ഫാന്‍ കാച്ച് പ്രൊമോഷന്‍ എന്ന പരിപാടിയുടെ വക ഓസ്‌ട്രേലിയയിലേക്കൊരു ട്രിപ്പും.

DONT MISS