ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തു

urjith-patel

ഉര്‍ജിത് പട്ടേല്‍

മുംബൈ: റിസര്‍വ് ബാങ്കിന്റെ 24-ആം ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ഔദ്യോഗികമായി സ്ഥാനമേറ്റു. ഞായറാഴ്ച സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്റെ പിന്‍ഗാമിയായാണ് ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ സ്ഥാനം ഏറ്റെടുത്തത്. മുംബൈയില്‍ വിനായക ചതുര്‍ത്ഥിയായതിനാല്‍ സ്ഥാന കൈമാറ്റ ചടങ്ങുകള്‍ ചൊവ്വാഴ്ച നടക്കും.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മുന്നോട്ട് നയിക്കാന്‍ ഉര്‍ജിത്ത് പട്ടേലിന് സാധിക്കുമെന്ന് കഴിഞ്ഞ ദിവസം രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ചാണ് പണപെരുപ്പത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നത് എന്നും റിസര്‍വ് ബാങ്കിന്റെ മുന്‍നയങ്ങളില്‍ വ്യക്തമായ ധാരണ ഉര്‍ജിത് പട്ടേലിന് ഉണ്ടെന്നും രഘുറാം രാജന്‍ സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി നാണ്യനയ രൂപീകരണത്തില്‍ തന്നെ ഉര്‍ജിത് പട്ടേല്‍ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. വരുന്ന നാണ്യനയ കമ്മിറ്റികളിലും ഉര്‍ജിത് പട്ടേലിന് പണപെരുപ്പത്തെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് രഘുറാം രാജന്‍ പറഞ്ഞു. രാജ്യത്ത് നിലവില്‍ പണപെരുപ്പം 6.07 ശതമാനമാണെങ്കിലും വരും മാസങ്ങളില്‍ പണപ്പെരുപ്പം ഗണ്യമായി കുറയുമെന്ന് രഘുറാം രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറാകാത്ത രഘുറാം രാജനില്‍ നിന്നും ഉര്‍ജിത് പട്ടേല്‍ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ സാഹചര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് വ്യവസായ മേഖലയും പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റിലെ അവസാന നയ പരിശോധനയിലും രഘുറാം രാജന്‍ റീപ്പോ നിരക്കുകളെ 6.5 ശതമാനമായി നിലനിര്‍ത്തിയിരുന്നു.

DONT MISS
Top