പൊലീസ് കേസെടുത്തതില്‍ മനംനൊന്ത് യുവ ഗായിക എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Sapna-Chaudhary

സപ്ന ചൗധരി

ഗുഡ്ഗാവ്: ഹരിയാനയിലെ പ്രശ്‌സത ഗായിക സപ്ന ചൗധരി ആത്മഹത്യക്ക് ശ്രമിച്ചു. പാട്ടിലൂടെ പ്രത്യേക സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിച്ചെന്ന കേസില്‍ പൊലീസ് കേസെടുത്തതില്‍ മനംനൊന്താണ് സപ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ദില്ലിയിലെ ചൗലയിലുള്ള വസതിയില്‍ എലിവിഷം അകത്ത് ചെന്ന നിലയില്‍ കണ്ടത്തെിയ സപ്‌നയെ ആശുപത്രിയിലത്തെിക്കുകയായിരുന്നു. 21കാരിയായ സപ്നയുടെ ‘രാഗിണി’ എന്ന പാട്ടാണ് പ്രത്യേക ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന പേരില്‍ വിവാദമായത്. ഒരു സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച പാട്ടിലൂടെ ദലിത് വിഭാഗത്തെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ഗുഡ്ഗാവ് പൊലീസ് സപ്നക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

എന്നാല്‍ പാട്ടിലൂടെ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഇതേ ഗാനം ഇതിനു മുമ്പ് പ്രശ്‌സതരായ കലാകാരന്‍മാര്‍ പാടിയുണ്ടെന്നും സപ്ന വ്യക്തമാക്കിയിരുന്നു. പാട്ടിന്റെ വരികളില്‍ ഏതെങ്കിലും വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായും സപ്ന പറഞ്ഞിരുന്നു. എന്നാല്‍ സത്പാല്‍ തന്‍വാര്‍ എന്ന വ്യക്തിയുടെ പരാതിയില്‍ പൊലീസ് എസ്‌സി/എസ്ടി നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഖേദ പ്രകടനം നടത്തിയ ശേഷവും സപ്‌നക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അക്രമം തുടര്‍ന്നു. ജീവിക്കാന്‍ വേണ്ടിയാണ് ഗാനരംഗത്ത് വന്നതെന്നും ആരോപണങ്ങളിലൂടെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് സത്പാല്‍ തന്‍വാര്‍ എന്ന വ്യക്തിയാണെന്നും എഴുതിവെച്ചാണ് സപ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

DONT MISS
Top