ഈ കുഞ്ഞിനെ പ്രസവിച്ചതും മുലയൂട്ടുന്നതും പിതാവാണ്

ewan1 ‘വിസ്മയകരമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്, എന്റെ സഹോദരന്റെ ഗര്‍ഭധാരണമാണ് അതിനുള്ള ഏറ്റവും വലിയ തെളിവ് ‘എന്റെ സഹോദരന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നുവെന്ന ജെസ്സി ഹെംപലിന്റെ ട്വീറ്റ് ലോകം വായിച്ചത് ഏറെ ഞെട്ടലോടെയും അതിലേറെ അത്ഭുത്തോടെയുമാണ്. കൗതുകം നിറഞ്ഞ വരികളിലൂടെ ലോകം പിന്നെയും പിന്നെയും ജെസ്സിയുടെ വാക്കുകള്‍ക്കായി റീട്വീറ്റ് ചെയതു തുടങ്ങി. ഒടുവില്‍ ടൈം മാധ്യമത്തിനു വേണ്ടി ജെസ്സി എഴുതി, പെണ്ണായി ജനിച്ച് ട്രാന്‍സ്‌ജെണ്ടറായി ജീവിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കി മുലയൂട്ടി വളര്‍ത്തി അമ്മയും അച്ഛനുമായ തന്റെ സഹോദരന്‍ ഇവാന്റെ ജീവിതം.

ഇവാന്‍ പെണ്‍കുട്ടിയായാണ് ജനിച്ചത്, ജനിച്ച് പിന്നെയും 16 വര്‍ഷങ്ങള്‍ വേണ്ടിവന്നു ഇവാന്‍ ഭിന്നലിംഗത്തില്‍പ്പെട്ട ഒരാളാണെന്ന് മനസ്സിലാക്കാന്‍. സ്ത്രീയുടെ ശരീരരത്തോടെ പുരുഷനായി ജീവിച്ച ഇവാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ആവശ്യം ഒരിക്കലും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ആഗ്രഹം അതിശക്തമായി നിലനില്‍ക്കെ ഇവാന്‍ ഹോര്‍മോണ്‍ ചികിത്സയ്ക്ക് വിധേയനായി. പുരുഷ ഹോര്‍മോണോയ ടെസ്‌റ്റോസ്‌റ്റെറോണ്‍ സ്വീകരിക്കുന്നത് നിര്‍ത്തിക്കൊണ്ടാണ് കൃത്വിമബീജദാനത്തിലൂടെ ഇവാന്‍ ഗര്‍ഭം ധരിച്ചത്.
ewan

ഗര്‍ഭം ധരിക്കാനുള്ള ആദ്യ ശ്രമങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെങ്കിലും ഡോക്ടറായ കോവാലികിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ചികിത്സകള്‍ ഒടുവില്‍ ഇവാന്റെ ആഗ്രഹത്തിന് സാഫല്യമേകി. നിരവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചികിത്സയ്ക്ക് 120000 യുഎസ് ഡോളറാണ് ചെലവ് വന്നത്. എത്ര പണം ചെലവാക്കിയാലും ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതിന്റെ സംതൃപ്തിയിലാണ് ഇവാന്‍. കോവാലിക്കിനു പുറമേ ഇവാനൊപ്പം ചികിത്സയുമായി മറ്റനവധി ഡോക്ടര്‍മാരും പ്രാര്‍ത്ഥനയുമായി ഇവാന്റെ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്.

ഭിന്നലിംഗക്കാരായ എന്‍റെ സുഹൃത്തുക്കൾ പലരും ശരീരമെന്ന തടവറയിലാണ് കഴിയുന്നത്. പ്രസവവും മുലയൂട്ടലും എന്നെ മറ്റൊരു തരത്തിലും മാറ്റിയിട്ടില്ല. എല്ലാം പഴയ പോലെ തന്നെ. മാനസികമായി പുരുഷൻ തന്നെയാണ് താനിപ്പോഴുമെന്നായിരുന്നു പ്രസവത്തിനു ശേഷം ഇവാന്റെ പ്രതികരണം. സ്വന്തം ശരീരത്തിന് ഇത്രയും മഹത്തരമായ ഒരു കര്‍മ്മം നിര്‍വഹിക്കാന്‍ സാധിച്ചതിതാണ് ഏറ്റവും സന്തോഷം തരുന്നതെന്നും ഇവാന്‍ പറഞ്ഞതായി ജെസ്സി കുറിക്കുന്നു.

DONT MISS
Top