ജില്ലയ്ക്ക് പുറത്ത് ആംബുലന്‍സ് ഓടിക്കില്ലെന്ന് ഡ്രൈവര്‍; മകളുടെ മൃതദേഹവുമായി അമ്മ ഒരു രാത്രി മുഴുവന്‍ ആശുപത്രി ക്ക് പുറത്തിരുന്നു

ambulanceമീററ്റ്: കാണ്‍പൂരില്‍ അച്ഛന്റെ തോളില്‍ കിടന്ന് 12 വയസ്സുകാരന്‍ മരിച്ചതിന്റെ നടുക്കം വിട്ടു മാറുന്നതിന് മുന്‍പ് ഹൃദയഭേദകമായ മറ്റൊരു സംഭവം കൂടി. രണ്ടരവയസ്സുള്ള മകളുടെ മൃതദേഹം മടിയില്‍ കിടത്തി ആശുപത്രിക്ക് പുറത്ത് ഒരു രാത്രി മുഴുവനാണ് അമ്മ ഇരുന്നത് .

ആംബുലന്‍സിനായി കേണപേക്ഷിച്ചെങ്കിലും ആരും കനിഞ്ഞില്ല.ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ഗൗരിപൂര്‍ ഗ്രാമത്തിലെ ഇമ്രാനയാണ് മകള്‍ ഗുല്‍നാദിന്റെ മൃതദേഹവുമായി രാത്രി മുഴുവന്‍ ഇരുന്നത്.
വൈറല്‍ പനി മൂലം ഗുല്‍നാദ് ബാഗ്പത് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. എന്നാല്‍ പനി മൂര്‍ച്ചിച്ചതോടെ ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ വഴിമധ്യേ കുട്ടി മരണപ്പെട്ടു.

ആംബുലന്‍സ് ഡ്രൈവറെ സമീപിച്ചപ്പോള്‍ ജില്ല വിട്ട് പോവാന്‍ അനുവാദമില്ലെന്നായിരുന്നു മറുപടി. അടുത്തുള്ള മറ്റു ജില്ലാ ആശുപത്രികളില്‍ ആംബുലന്‍സ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കൈയ്യിലുണ്ടായിരുന്ന കാശ് കൊടുത്ത് സ്വകാര്യ ആംബുലന്‍സ് വിളിച്ച അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ നിന്നും ഇമ്രാനയെ മടക്കി അയക്കുകയായിരുന്നു.

പിറ്റേ ദിവസംവിവരമറിഞ്ഞെത്തിയ ചിലര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മീററ്റ് ജില്ലാ മജിസ്‌ട്രേറ്റ് ജഗത്‌രാജ് ത്രിപ്പതി ഉത്തരവിട്ടു

DONT MISS
Top