കൗതുകമുണര്‍ത്തി തൃശൂരിലെ ഭീമന്‍ പൂക്കളം; വീഡിയോ

pookalam

തൃശൂരില്‍ ഒരുക്കിയ ഭീമന്‍ പൂക്കളം

തൃശൂര്‍: ഓണത്തിന്റെ വരവറിയിച്ച് ഇക്കുറിയും തൃശൂരില്‍ ഭീമന്‍ പൂക്കളമൊരുക്കി. പൂരപ്പറമ്പിലെ തെക്കേ ഗോപുരനടയിലാണ് സായാഹ്ന സൗഹൃദ കൂട്ടായ്മ പൂക്കളം തീര്‍ത്തത്. പൂക്കളം കാണാന്‍ നൂറുകണക്കിനാളുകളാണ് തെക്കേ ഗോപുരനടയിലേക്കെത്തുന്നത്.

ഒമ്പതാം തവണയാണ് സായാഹ്ന സൗഹൃദ കൂട്ടായ്മ തെക്കേ ഗോപുര നടയില്‍ ഭീമന്‍പൂക്കളമൊരുക്കിയത്. ഇക്കുറി 58 വ്യാസം വരുന്ന പൂക്കളം തീര്‍ക്കാന്‍ ആയിരത്തിയഞ്ഞൂറ് കിലോ പൂക്കള്‍ വേണ്ടി വന്നു. പുലര്‍ച്ചെ മുതല്‍ നൂറ്റിയമ്പതോളം പേരുടെ ശ്രമഫലമാണ് പൂക്കളമൊരുങ്ങിയത്. നാലോണ നാളിലെ പുലിക്കളിയോടെയാണ് തൃശ്ശൂരിലെ ഓണാഘോഷങ്ങള്‍ക്ക് സമാനമാവുക.

DONT MISS
Top