ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘം നാളെ മക്കയിലെത്തും

mecca

സൗദി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഹജജ് സൗഹൃദ സംഘം നാളെ മക്കയിലെത്തും. മൗലാന ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറും വ്യവസായ പ്രമുഖനുമായ സഫര്‍ സരേഷ്‌വാല, ഗുജറാത്ത് ഹജജ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദലി ഖാദിരി എന്നിവരാണ് ഈ വര്‍ഷത്തെ ഇന്ത്യയുടെ സൗഹൃദ പ്രതിനിധി സംഘമായി എത്തുന്നത്. ഇന്തൃയും സൗദിയും തമ്മിലുള്ള ബന്ധം കുടുതല്‍ ദൃഡമാക്കുവാനും നിലവിലുള്ള ഇന്ത്യന്‍ ഹജ്ജ ക്വാട്ട വര്‍ദ്ദിപ്പിക്കുന്നത് സംബന്ധമായ കാരൃങ്ങള്‍ സന്ദര്‍ശന വേളയില്‍ പ്രതിനിധി സംഘം സൗദി അധികൃതരുമായി ചര്‍ച്ച ചെയ്യും. ജനസംഖ്യാനുപാതികമായി ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ടയില്ലെന്ന് ഇന്ത്യക്ക് അഭിപ്രായമുണ്ട്. ഇത് സൗദി അധികൃതരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. കൂടുതല്‍ ഇന്ത്യന്‍ ഹാജിമാര്‍ക്ക് മക്കയില്‍ ഹറമിനടുത്ത് താമസ കെട്ടിടം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടത്തും.

DONT MISS
Top