ബലിപെരുന്നാളിന് യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴ് ദിവസം അവധി

uae

ദുബായ്: ബലിപെരുന്നാളിന് യുഎഇയില്‍ സര്‍ക്കര്‍ ജീവനക്കാര്‍ എഴ്് ദിവസം അവധി. വാരാന്ത്യ അവധി ദിനങ്ങളും ചേര്‍ത്ത് മൊത്തം ഒമ്പത് ദിവസം പൊതുമേഖലയില്‍ അവധി ലഭിക്കും. സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ പതിനേഴ് വരെയാണ് അവധി. പതിനെട്ടിനാണ് അവധിക്ക് ശേഷം ഓഫീസുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക. ഒമ്പത് വെള്ളിയും പത്ത് ശനിയും വാര്യാന്ത്യ അവധി ദിവസങ്ങളാണ്.

ഈ രണ്ട് ദിവസങ്ങള്‍ കൂടി ചേരുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ മൊത്തം ഒമ്പത് ദിവസം അവധി ലഭിക്കും. അതേസമയം സ്വകാര്യമേഖലയില്‍ പതിനൊന്നാം തീയതി മുതല്‍ പതിമൂന്ന് വരെയാണ് അവധി. വാരാന്ത്യ അവധി ദിനങ്ങളും കൂട്ടി സ്വകാര്യമേഖലക്ക് അഞ്ച് ദിവസം അവധി ലഭിക്കും. അറഫാ ദിനമായ പതിനൊന്നും പൊതു അവധിയായിരിക്കും എന്ന് യുഎഇ മനുഷ്യവിഭവശേഷി സ്വദേശിവത്കരണം മന്ത്രാലയം അറിയിച്ചു. ബലിപെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ഷോപ്പിംഗ് മാളുകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും എല്ലാം തിരക്ക് ആരംഭിച്ചുകഴിഞ്ഞു. കരിമരുന്ന് കലാപ്രകടനം ഉള്‍പ്പെടെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികളാണ് ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായിയില്‍ ഒരുങ്ങുന്നത്.

DONT MISS
Top