യാത്രാവിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് മണിക്കൂറിന് 300 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നിയമ വിദഗ്ദര്‍

delay-flight

ജിദ്ദ: യാത്രാ വിമാനം വൈകിയാല്‍ യാത്രികര്‍ക്ക് മണിക്കൂറിന് 300 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ നിയമമുണ്ടെന്ന് വിദഗ്ധര്‍ അഭിപായപ്പെട്ടു. എന്നാല്‍ എയര്‍പോട്ടിന്റെ വീഴ്ച കാരണം വിമാനം വൈകിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികള്‍ക്ക് ബാധൃത ഇല്ലെന്നും വിദഗ്ധര്‍ പറഞ്ഞു.

നിശ്ചിത സമയത്തില്‍ നിന്നും വിമാനം വൈകിയാല്‍ നഷ്ടപരിഹാരമായി മണിക്കൂറിന് 300 റിയാല്‍ വീതം യാത്രക്കാര്‍ക്ക് വിമാന കമ്പനി നല്‍കിണമെന്നാണ് നിയമം അനുശാസിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇങ്ങനെ വൈകുന്ന ഓരോ മണിക്കൂറിനും 300 റിയാല്‍ വീതം നല്‍കേണ്ടിവരും. പരമാവധി 3000 റിയാല്‍ വരെയാണ് നഷ്ടപരിഹാരത്തിന്റെ പരിധി. എയര്‍പോര്‍ട്ടിലെ അടിസ്ഥാന സൗകരൃം ഒരുക്കുന്നതിനുള്ള വീഴ്ചയാണ് വിമാനം വൈകുന്നതിന് കാരണമെങ്കില്‍ നഷ്ടപരിഹാരത്തിന്റെ പകുതി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനോ അല്ലെങ്കില്‍ എയര്‍പോര്‍ട്ട് പ്രോസസിങ് വിഭാഗമോ വഹിക്കേണ്ടിവരും.

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിലും വിമാനങ്ങള്‍ക്ക് തടസ്സങ്ങളില്ലാതെ കയറി ഇറങ്ങുവാനും ആവശ്യമായ അടിസ്ഥാന സൗകര്യം നല്‍കുന്നതില്‍ വിമാന കമ്പനികളെ സഹായിക്കേണ്ടത് എയര്‍പോര്‍ട്ട് കണ്‍ട്രോളിംഗ് വിഭാഗത്തിന്റെ ബാധ്യതയാണെന്നും നിയമാവലിയില്‍ പറയുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

DONT MISS
Top