ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ താരമാകാന്‍ സണ്ണി ലിയോണ്‍ എത്തുന്നു

sunny-1

സണ്ണി ലിയോണ്‍

ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ഇത്തവണ ഇന്ത്യന്‍ സാന്നിധ്യവും. ബോളിവുഡ് താരം സണ്ണി ലിയോണാണ് ഇത്തവണ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കിലെ പ്രധാന ആകര്‍ഷണഘടകം. ആദ്യമായാണ് ഒരു ബോളിവുഡ് താരം ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് റാംപില്‍ ചുവടുവെക്കാനൊരുങ്ങുന്നത്.

പ്രശസ്ത ഡിസൈനര്‍ അര്‍ച്ചന കോച്ചാറിന് വേണ്ടിയാണ് സണ്ണി ഫാഷന്‍ റാംപിലെത്തുന്നത്. തന്റെ വലിയൊരു സ്വപ്‌നം യാഥാര്‍ത്ഥ്യമായതായി സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചു.

‘രണ്ട് യാത്രകളുടെ കഥ’ എന്ന തീമില്‍ തയ്യാറാക്കുന്ന ഡിസൈനര്‍ വസ്ത്രങ്ങളാണ് അര്‍ച്ചനാ കോച്ചാര്‍ ഫാഷന്‍ വീക്കില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രസങ്കല്‍പ്പങ്ങളെ അടിസ്ഥാനമാക്കിയാണ് തീം ഒരുക്കുന്നത്. സൗന്ദര്യത്തെ തിരികെ കൊണ്ടുവരിക എന്ന സന്ദേശം മുന്‍നിര്‍ത്തി ആസിഡ് ആക്രമണത്തിന് ഇരയായ ഇന്ത്യയില്‍ നിന്നുള്ള രേഷ്മാ ബാനു ഖുറേഷി റാംപില്‍ ചുവടുവെക്കുന്നുണ്ട്.

സെപ്റ്റംബര്‍ എട്ടിന് ആരംഭിക്കുന്ന ന്യൂയോര്‍ക്ക് ഫാഷന്‍ വീക്ക് 15-ആം തീയതിയാണ് അവസാനിക്കുന്നത്.

DONT MISS
Top