അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്നും വിരമിച്ചു

bindra

അഭിനവ് ബിന്ദ്ര

ദില്ലി : ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര ഷൂട്ടിംഗില്‍ നിന്നും വിരമിച്ചു. ബിന്ദ്ര ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. പുതുതലമുറയ്ക്ക് വേണ്ടി വഴിമാറുകയാണെന്ന് വിരമിക്കല്‍ തീരുമാനം അറിയിച്ച അഭിനവ് ബിന്ദ്ര പറഞ്ഞു.

കഴിഞ്ഞ രണ്ടുപതിറ്റാണ്ട് രാജ്യത്തിന് വേണ്ടി കളിച്ചു. റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടാനായില്ല. പുതുതലമുറയ്ക്ക് വേണ്ടി വഴിമാറേണ്ട സമയമായെന്നും 2008 ബീജിംഗ് ഒളിംപിക്‌സിലെ സ്വര്‍ണ്ണമെഡല്‍ ജേതാവായ ബിന്ദ്ര അഭിപ്രായപ്പെട്ടു. തനിക്ക് നല്‍കിയ പിന്തുണയ്ക്ക് അഭിനവ് ബിന്ദ്ര ഇന്ത്യന്‍ ഷൂട്ടിംഗ് അസോസിയേഷന് നന്ദി പറഞ്ഞു.

DONT MISS
Top