അഗതികളുടെ അമ്മ ഇനി ‘കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ’

mother-2

വത്തിക്കാന്‍ സിറ്റി: അഗതികളുടെ അമ്മ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ശുശ്രൂഷ പ്രാര്‍ത്ഥനകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധയായി പ്രഖ്യാപിച്ച ശേഷം മദര്‍ തെരേസയുടെ തിരുശേഷിപ്പുക്കള്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മേരി പ്രേമയും മറ്റു സഹോദരങ്ങളും ചേര്‍ന്ന് അള്‍ത്താരയിലേക്ക് നയിച്ചു. ഇതിനു ശേഷം ബൈബിള്‍ വായനയും മറ്റ് ചടങ്ങുകളും നടന്നു.

mother-3 mother-7

മദര്‍ തെരേസ ഇനി മുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ എന്നാണ് അറിയപ്പെടുക. വിശുദ്ധരുടെ പട്ടികയില്‍ രണ്ട് തെരേസമാരുള്ളതുകൊണ്ടാണ് മദറിനെ കൊല്‍ക്കത്തയിലെ വിശുദ്ധ എന്ന് വിളിക്കുന്നത്. നിരവധി ആളുകളാണ് മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങിന് സാക്ഷ്യം വഹിച്ചത്.

mother-5 mother-4

ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് ജപമാല പ്രാര്‍ഥനയോടെയാണ് നാമകരണച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. രണ്ടിന് ഫ്രാന്‍സിസ് മാര്‍പാപ്പ തിരുക്കര്‍മവേദിയില്‍ പ്രവേശിച്ചു. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള സംഘത്തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ മദര്‍ തെരേസയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമേ എന്നു മാര്‍പാപ്പയോട് അപേക്ഷിച്ചുകൊണ്ടു മദറിന്റെ ലഘുജീവചരിത്രം വിവരിച്ചു. ഇതിന് ശേഷമായിരുന്നു മദര്‍ തെരേസയുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയിലെത്തിച്ചത്.

mother-3 mother-6

ഭാരതസഭയുടെ പ്രതിനിധികളായി സിബിസിഐ പ്രസിഡന്റും സീറോമലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, സീറോ മലബാര്‍ സഭയുടെ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. തോമസ് ഡിസൂസ എന്നിവരും മറ്റു ബിഷപ്പുമാരും മിഷനറീസ് ഓഫ് ചാരിറ്റി കണ്ടംപ്ലേറ്റീവ് ബ്രദേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല എംസി, മുംബൈയിലെ കൃപ ഡീ അഡിക്ഷന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോ പെരേര, എന്നിവരോടൊപ്പം അഞ്ഞൂറോളം വൈദികരും ചടങ്ങില്‍ സഹകാര്‍മികരായി.

mother-6 mother-8

ഇന്ത്യയില്‍ നിന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ 11 അംഗ പ്രതിനിധി സംഘം ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മംമ്ത ബാനര്‍ജി, തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

mother-9 mother-10
DONT MISS
Top