നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങിനെത്തിയ ‘ഗോത്ര സുന്ദരി’; ചിത്രങ്ങള്‍

TRIBE-1
നമീബിയ: നഗര ജീവിതത്തില്‍ നിന്നും അകന്ന് ജീവിക്കുന്ന നിരവധി ഗോത്ര വര്‍ഗങ്ങളുണ്ട്. അത്തരത്തിലൊരു വിഭാഗമാണ് സൗത്ത് ആഫ്രിക്കയിലെ നമീബിയയുടെ വടക്കു ഭാഗത്ത് കഴിയുന്ന ഹിംബ ആദിമ ഗോത്രവിഭാഗങ്ങള്‍. മാറ് മറയ്ക്കാതെ തോല്‍ വസ്ത്രം ധരിച്ച് കഴിയുന്ന സ്ത്രീകള്‍. സൂര്യന്റെ കടുത്ത ചൂടില്‍ നിന്നും രക്ഷനേടാന്‍ കളിമണ്ണും ചുവപ്പ് നിറമുള്ള മണ്ണും കലര്‍ന്ന ചായം ശരീരത്തില്‍ തേച്ചാണ് ഇവര്‍ നടക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ഒരു ‘ഗോത്ര സുന്ദരി’ കഴിഞ്ഞ ദിവസം നമീബിയയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങിനെത്തി. പ്രാചീന വേഷത്തിലെത്തിയ യുവതി ഏവരുടേയും ശ്രദ്ധ കവര്‍ന്നു. യുവതിക്കൊപ്പം പിന്നില്‍ വെച്ചുകെട്ടിയ നിലയില്‍ ഒരു കുഞ്ഞുമുണ്ടായിരുന്നു.

ആടിന്റെ തോല്‍ ഉപയോഗിച്ചുള്ള ‘വസ്ത്ര’മായിരുന്നു 20 വയസ് പ്രായം തോന്നിക്കുന്ന യുവതി ധരിച്ചിരുന്നത്. ശരീരം മുഴുവന്‍ മണ്ണ് ഉപയോഗിച്ച് സംരക്ഷണ കവചം തീര്‍ത്തിരുന്നു. വന്യജീവി, ഡോക്യുമെന്ററി ഫോട്ടോഗ്രാഫറായ ബിജോര്‍ണ്‍ പെര്‍ഷനാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. തന്റെ ഡോക്യുമെന്ററിയുടെ ഭാഗമായായിരുന്നു ബിജോര്‍ണ്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. നഗര-പ്രാചീന ജീവിതങ്ങളുടെ കൂടിക്കാഴ്ച കൂടിയായി ഈ ചിത്രങ്ങള്‍.

TRIBE-2

നഗരത്തിലെ ഷോപ്പിങ് മാളിലെത്തിയ ഗോത്ര സുന്ദരി

TRIBE-3
TRIBE-4

പിന്നില്‍ കെട്ടിയ രീതിയില്‍ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനേയും കാണാം

TRIBE-5

ഡോക്യുമെന്ററിയുടെ ഭാഗമായി പകര്‍ത്തിയ ചിത്രം ആഫ്രിക്കയുടെ സൌന്ദര്യവും വിളിച്ചോതുന്നു

TRIBE-8
TRIBE-7

 

ബിജോര്‍ണ്‍ പകര്‍ത്തിയ ചിത്രങ്ങള്‍

TRIBE-9
DONT MISS
Top