സൗഹൃദ ഫുട്‌ബോള്‍ മത്സരം: പ്യൂട്ടോറിക്കന്‍ വലയില്‍ ഇന്ത്യന്‍ ഗോള്‍മഴ

വിജയം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം

വിജയം ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം

മുംബൈ: ഗോള്‍മഴ പെയ്ത സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്യൂട്ടോറിക്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വിജയം.

തുടക്കത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചു വരവ്. എട്ടാം മിനുറ്റില്‍ തന്നെ ഇന്ത്യന്‍ വലയില്‍ ആദ്യ ഗോളെത്തിച്ച് ഇമ്മാനുവല്‍ സാഞ്ചസ് ഞെട്ടിച്ചു.

യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി നാരായണ്‍ ദാസ്(18), സുനില്‍ ഛേത്രി(26), ജെജെ ലാല്‍ പെഖുല(34), ജാക്കിചന്ദ് സിങ്(58) എന്നിവര്‍ ഗോള്‍ നേടി. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സുനില്‍ ഛേത്രി, അര്‍ണബ് മൊണ്ഡല്‍ എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യയുടെ വിജയം അനായാസമാക്കി.

പുതിയ ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിങ്ങിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ത്യയെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുര്‍പ്രീത് സിങ്ങ്.

ഫിഫ റാങ്കിങ്ങില്‍ പ്യൂട്ടോറിക്ക 114-ആം സ്ഥാനത്താണ്. റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ 38 സ്ഥാനം മുകളിലാണ് പ്യൂട്ടോറിക്ക. 1955 ശേഷം ഇതാദ്യമായാണ് മുംബൈയില്‍ ഒരു രാജ്യാന്തര ഫുട്‌ബോള്‍ മത്സരം നടക്കുന്നത്.

DONT MISS
Top